വീട്ടുകാരെ എതിര്‍ത്ത് ഇഷ്ടപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ പോയ നീനുവെന്ന 20 കാരിക്ക് സര്‍വതും നഷ്ടപ്പെട്ടു; വിവാഹം കഴിച്ച ഭര്‍ത്താവിനെ കൊന്ന് തള്ളി; ഇതിന് മുന്‍കൈയ്യെടുത്ത സഹോദരങ്ങളും വീട്ടുകാരും ജയിലിലാകും; എല്ലാവരും നഷ്ടപ്പെട്ട നീനുവിന്റെ ഭാവി എന്താകും? മരുമകളെ സംരക്ഷിക്കുമെന്ന് ഭര്‍ത്തൃകുടുംബം

വീട്ടുകാരെ എതിര്‍ത്ത് ഇഷ്ടപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ പോയ നിനുവെന്ന 20 കാരിക്ക് സര്‍വതും നഷ്ടപ്പെട്ട അവസ്ഥയിലാണ്. വിവാഹം കഴിച്ച ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോയി കൊന്ന് തള്ളി. ഇതിന് മുന്‍കൈയ്യെടുത്ത സഹോദരങ്ങളും വീട്ടുകാരും ജയിലിലാകും. ഇനിയാര് നീനുവിനെ തുണയ്ക്കുമെന്നറിയില്ല. എല്ലാവരും നഷ്ടപ്പെട്ട നീനുവിന്റെ ഭാവി എന്താകും? ആരുമില്ലാത്ത അവസ്ഥയില്‍ മരുമകളെ സംരക്ഷിക്കുമെന്ന് ഭര്‍ത്തൃകുടുംബം പറഞ്ഞത് മരുഭൂമിയിലെ നീരുറവയായി.
അതേസമയം നീനുവിന്റെ അവസ്ഥ വല്ലാത്തതാണ്. ഇഷ്ടപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ അവര്‍ അനുവദിച്ചില്ല. എനിക്ക് കെവിനെ തിരിച്ചു തന്നാല്‍ മതി... മൂന്ന് ദിവസം മുമ്പ് വിവാഹം കഴിഞ്ഞ തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടതറിഞ്ഞ് ബോധരഹിതയായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നീനു കെവിന്റെ പിതാവ് ജോസഫിനെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടാണ് ഇക്കാര്യം പറഞ്ഞത്.
രംഗം കണ്ടു നിന്നവരും വിതുമ്ബി. മെഡിക്കല്‍ കോളേജില്‍ മൂന്നാം വാര്‍ഡില്‍ ചികിത്സയിലായിരുന്ന നീനു പ്രഥമശുശ്രൂഷയ്ക്ക് ശേഷം രാത്രിയോടെയാണ് ആശുപത്രി വിട്ട് ഭര്‍ത്താവിന്റെ നട്ടാശ്ശേരിയിലെ വീട്ടിലേക്ക് പോയത്. തട്ടിക്കൊണ്ടു പോകല്‍ വിവരം അറിഞ്ഞത് മുതല്‍ കെവിനെ ഒന്നു കണ്ടാല്‍ മതിയെന്നു പറഞ്ഞു കിടക്കുകയായിരുന്ന നീനു കെവിന്‍ കൊല്ലപ്പെട്ടതറിഞ്ഞപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. അബോധാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി കയറ്റുകയായിരുന്നു.
വാര്‍ത്തകള്‍ ഒന്നും കാണേണ്ടെന്ന് പറഞ്ഞ് രാവിലെ തന്നെ നട്ടാശ്ശേരിയിലെ കെവിന്റെ വീട്ടിലെ ടിവി ഓണ്‍ ചെയ്തിരുന്നില്ല. എന്നാല്‍ ഇന്നലെ രാവിലെ ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നുമാണ് കെവിന്‍ മരണമടഞ്ഞ വിവരം ബന്ധുക്കള്‍ അറിഞ്ഞത്. അപ്പോള്‍ തന്നെ ബന്ധുക്കള്‍ കെവിന്റെ വീട്ടിലേക്ക് പോയിരുന്നു. മകന്റെ വിയോഗം അറിഞ്ഞ് വിങ്ങിപ്പൊട്ടിയ രാജന്‍ കണ്ടാണ് നീനു ഭര്‍ത്താവിന്റെ ദാരുണാന്ത്യത്തെക്കുറിച്ച് അറിഞ്ഞത്്.
കെവിനും താനും പ്രണയത്തിലായിരുന്നെന്നും വ്യത്യസ്ത ജാതിയില്‍ പെട്ടവര്‍ ആയതിനാലും സാമ്ബത്തിക അന്തരവുമാണ് വീട്ടുകാര്‍ എതിര്‍ക്കാന്‍ കാരണമെന്നു നീനു പറഞ്ഞു. വിദേശത്തായിരുന്ന സഹോദരന്റെ നേതൃത്വത്തിലാണ് കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്ന് ഇപ്പോഴും വിശ്വസിക്കുന്നതായി നീനു പറഞ്ഞു. താന്‍ ഇഷ്ടപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ വീട്ടുകാര്‍ അനുവദിച്ചില്ലെന്ന് വിതുമ്ബലോടെ നീനു പറഞ്ഞു.
നീനുവിന് വേറെ വിവാഹം ആലോചിക്കുന്നു എന്നറിഞ്ഞ് നാട്ടിലെത്തിയ കെവിനും പരീക്ഷാവിവരം അറിയാനെന്ന വ്യാജേനെ എത്തിയ നീനുവും വെള്ളിയാഴ്ചയാണ് റജിസ്റ്റര്‍ വിവാഹം ചെയ്തത്. എന്നാല്‍ വിവാഹം കഴിഞ്ഞ മൂന്നാം ദിവസം തന്നെ ഭര്‍ത്താവിനെ നഷ്ടമായ നീനുവിന് ഇനി തുണ ഭര്‍ത്തൃവീട്ടുകാര്‍ മാത്രമാണ്. പെണ്‍കുട്ടിയെ സംരക്ഷിക്കുമെന്ന് കെവിന്റെ പിതാവ് രാജന്‍ വ്യക്തമാക്കി
https://www.facebook.com/Malayalivartha