കടല്‍ക്ഷോഭം രൂക്ഷമാകുന്നു ... ശംഖുമുഖം ബീച്ചിന്റെ ഭൂരിഭാഗം റോഡും കടല്‍ വിഴുങ്ങി... സാഗറിനും മെക്കനുവിനും പിന്നാലെ മറ്റൊരു ചുഴലിക്കാറ്റുകൂടി എന്നു സൂചന

ശംഖുമുഖം ബീച്ചിന്റെ ഭൂരിഭാഗം റോഡും കടല്‍ വീഴുങ്ങി. കഴിഞ്ഞദിവസം കടല്‍ വളരെ രൗദ്രഭാവത്തിലായതിനു പിന്നാലെ ശംഖുമുഖം ബീച്ച് പൂര്‍ണ്ണമായും ഇല്ലാതാകുകയായിരുന്നു. നടപ്പാത വരെ കടല്‍ വീഴുങ്ങുകയായിരുന്നു. ഇത് ആദ്യമായിട്ടാണ് കടല്‍ കരയെ വീഴുങ്ങുന്നതെന്നു നാട്ടുകാര്‍ പറയുന്നു.
കൂറ്റന്‍ തിരമാലകള്‍ വന്‍ശക്തിയോടെ ആഞ്ഞടിക്കുകയായിരുന്നു. ദിവസവും ആയിരക്കണക്കിനു ആളുകള്‍ ശംഖുമുഖം ബീച്ചില്‍ എത്താറാണ് പതിവുള്ളത്. എന്നാല്‍ കടല്‍ ക്ഷോഭിച്ചതോടെ ആളുകളുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഉണ്ടായിട്ടുണ്ട്. തീരത്ത് അപകട മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളും കൊടിമരങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ മുന്നേറ്റത്തിനു തടസമായി അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നാണു സൂചന.
ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപം കൊണ്ടാല്‍ ഇത് ഒമാന്‍ തീരത്തേയ്‌ക്കോ വടക്കോട്ടോ നീങ്ങാനാണു സാധ്യത. അറബിക്കടലില്‍ ന്യൂനമര്‍ദ്ദമേഖല നിലനില്‍ക്കുന്നതിനാല്‍
ബുധനാഴ്ച രാവിലെ വരെ സംസ്ഥാനത്തു പരക്കെ മഴ ലഭിക്കുമെന്നാണു കാലാസ്ഥ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
https://www.facebook.com/Malayalivartha