തുടർച്ചയായ പതിനാറാം ദിവസവും ഇന്ധനവില കൂടി; ക്രൂഡോയിൽ വില കുറയുമ്പോഴും കോര്‍പറേറ്റ് തട്ടിപ്പിന് കേന്ദ്ര സർക്കാർ കാവല്‍ നിൽക്കുന്നതായി ആരോപണം

സംസ്ഥാനത്ത് തുടർച്ചയായ പതിനാറാം ദിവസവും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 82.62 രൂപയും ഡീസലിന് 75.20 രൂപയുമായി. ആഗോള വിപണിയില്‍ രണ്ട് ദിവസത്തിനിടയില്‍ ഇന്ധനവില ബാരലിന് രണ്ട് ഡോളര്‍ കുറഞ്ഞിട്ടും രാജ്യത്ത് തുടര്‍ച്ചായ പതിനാറാം ദിവസവും പെട്രോളിന്റേയും ഡീസലിന്റെയും വില കൂട്ടിയിട്ടും കേന്ദ്ര സർക്കാർ എണ്ണക്കമ്പനികളുടെ കൊള്ളയ്ക്ക് കൂട്ടു നില്‍ക്കുകയാണെന്ന ആരോപണമാണ് ഉയര്‍ന്നു വരുന്നത്.
എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ അംഗീകരിക്കാന്‍ ധനമന്ത്രാലയം തയ്യാറാകുന്നില്ല. വരുമാനത്തിലുണ്ടാകുന്ന ഇടിവ് കേന്ദ്രപദ്ധതികളെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ധനമന്ത്രാലയം. പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ കുറയ്ക്കുന്നത് ക്ഷേമപദ്ധതികളുടെ പ്രവര്‍ത്തനത്തെപോലും ബാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ പൊള്ളയായ ന്യായീകരണം. താത്കാലിക വിലവര്‍ദ്ധനയാണ് ഇപ്പോഴത്തേതെന്നാണ് വിലവര്‍ദ്ധന അധികകാലം നീണ്ട് നില്‍ക്കില്ലെന്നുമാണ് കേന്ദ്രം പറയുന്നത്.
അതേ സമയം കേരളത്തില്‍ എണ്ണ വിലയുടെ അധിക നികുതി കുറയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനു ശേഷം കുറയ്ക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ഉപതെരഞ്ഞെടുപ്പ് ഇന്നലെ കഴിഞ്ഞതോടെ ഉടന്‍ തന്നെ കേരളം ഇന്ധനവില കുറച്ചേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
വീഡിയോ കാണാം....
https://www.facebook.com/Malayalivartha