കെവിന്‍ വധക്കേസ്... ഷാനു ചാക്കോയേയും പിതാവ് ചാക്കോയേയും കോട്ടയത്ത് എത്തിച്ചു, സംഭവത്തില്‍ 14 പ്രതികളാണുള്ളത്, കേസില്‍ ഒന്നാം പ്രതിയാണ് ഷാനു ചാക്കോ, ചാക്കോ ജോണ്‍ അഞ്ചാം പ്രതിയും, പ്രതികളെ ഐജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും

കെവിന്‍ മരിച്ച കേസില്‍ മുഖ്യപ്രതികളായ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും പിതാവ് ചാക്കോ ജോണിയും ഒളിവിലായിരുന്നു. കണ്ണൂരില്‍ നിന്നുമാണ് ഇരുവരും പിടിയിലായത്. ഷാനു ചാക്കോയേയും പിതാവ് ചാക്കോയേയും കോട്ടയത്ത് എത്തിച്ചു.
പ്രതികളെ ഐജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും. യാത്രസമയവും കൂടെ കണക്കിലെടുത്ത് മാത്രമാകും ഇരുവരേയും കോടതിയില്‍ ഹാജരാക്കുന്നത്. അതിനാല്‍ തന്നെ വിശദമായി ചോദ്യം ചെയ്യാന്‍ അവസരം ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. എസ്പിയുടെ സംഘത്തിലെ അംഗങ്ങളും ചോദ്യം ചെയ്യതില്‍ പങ്കെടുക്കും.
കേസില്‍ ഒന്നാം പ്രതിയാണ് ഷാനു ചാക്കോ, ചാക്കോ ജോണ്‍ അഞ്ചാം പ്രതിയും. കെവിന്റെ മരണത്തോടെ ഇരുവരും ഒളിവിലായിരുന്നു. കണ്ണൂരില്‍ നിന്നുമാണ് ഇരുവരും പിടിയിലായത്. സംഭവത്തില്‍ 14 പ്രതികളാണുള്ളത്. ഇതില്‍ നാല് പേര്‍ അറസ്റ്റിലാകുകയും മൂന്നു പേര്‍ റിമാന്റിലുമാണുള്ളത്. ഇവരെ പലഘട്ടങ്ങളിലായി ചോദ്യം ചെയ്തിരുന്നു. ഇന്ന് കെവിന്റെ അച്ഛന്റെയടക്കം മൊഴി എടുക്കുമെന്ന് സൂചനയുണ്ട്.
https://www.facebook.com/Malayalivartha