കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന് മുൻപും ശേഷവും ഷാനു നേരെ പോയത് പേരൂര്‍ക്കട വഴയില രാധാകൃഷ്ണന്‍ ലെയിനിലുള്ള ഭാര്യ ജെസ്സിയുടെ വീട്ടിലേക്ക്... പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ ഷാനുവിന്റെ ഭാര്യവീട്ടുകാര്‍

കെവിന്റെ കൊലപാതകത്തില്‍ നീനുവിന്റെ സഹോദരനേയും പിതാവിനേയും പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ ഷാനുവിന്റെ ഭാര്യവീട്ടുകാര്‍. ഷാനുവിന്റെ ഭാര്യയുടെ വീട്ടുകാരും മിശ്രവിവാഹിതരാണ്. ഭാര്യ കര്‍ണ്ണാടകയില്‍ നഴ്‌സായി ജോലി ചെയ്യ്തു വരുന്നു. മൂന്നു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ആര്‍ഭാഢപൂര്‍വ്വമാണ് വിവാഹം നടത്തിയത് എങ്കിലും അയല്‍വാസികളെ പലരേയും ആ ചടങ്ങിനു ക്ഷണിച്ചില്ല എന്നും പറയുന്നു.
ശനിയാഴ്ച രാത്രിയാണു സഹോദരി കെവിനൊപ്പം പോയ വിവരം അറിഞ്ഞു ഷാനു തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ഇവിടെ നിന്നു ഷാനു നേരെ പോയത് പേരൂര്‍ക്കട വഴയില രാധാകൃഷ്ണന്‍ ലെയിനിലുള്ള ഭാര്യ ജെസ്സിയുടെ വീട്ടിലേയ്ക്കാണ്. ഒരുമണിക്കൂറോളം ഇവിടെ ചിലവഴിച്ചിരുന്നു. അക്രമിക്കന്‍ പദ്ധതിയൊന്നും ഇല്ല എന്നാണ് ഷാനു ഇവരോടു പറഞ്ഞത്.
ഇതിനിടയില്‍ ഷാനു ഭാര്യ വീട്ടിലുണ്ട് എന്ന പ്രചരണവും ഉണ്ടായി. ഇതോടെ പ്രതിയേ കാണാന്‍ ആളുകള്‍ ജെസ്സിയുടെ വീട്ടിനു ചുറ്റും കൂടി. നാട്ടുകാരും മാധ്യമങ്ങളുമൊക്കെ വീടിനു ചുറ്റും കൂടിയതോടെ നാണക്കെടു കാരണം ഇവര്‍ വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീടിനു ചുറ്റും ആള്‍ക്കൂട്ടമാണ് എന്നു ഭാര്യ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു എങ്കിലും ഇത് സ്വഭാവികമായി സംഭവിക്കുന്ന കാര്യം ആണ് എന്നും തങ്ങള്‍ക്ക് ഇതില്‍ ഒന്നു ചെയ്യാന്‍ കഴിയില്ല എന്നും പോലീസ് ഇവരോടു പറയുകയായിരുന്നു.
തുടര്‍ന്നു തങ്ങള്‍ ഇവിടുന്നു താമസം മാറ്റും എന്നും എന്നാല്‍ അന്വേഷണത്തോടു സഹകരിക്കാം എന്നും ഷാനുവിന്റെ ഭാര്യ വീട്ടുകാര്‍ പോലീസിനെ അറിയിച്ചതായും വിവരം ഉണ്ട്.
https://www.facebook.com/Malayalivartha