മാന്നാനത്തെ വീട്ടില്‍ അക്രമിസംഘം കഴുത്തില്‍ വടിവാള്‍ വെച്ച് കെവിനെയും അനീഷിനെയും വാഹനത്തില്‍ കയറ്റുമ്പോള്‍ എല്ലാ ഒത്താശയും ചെയ്ത കൊടുത്ത് നോക്കി നിന്നത് കോട്ടയത്തെ ഒരു എഎസ്‌ഐ; ഫോണ്‍വിളികളുടെ മൊബൈല്‍ ടവര്‍ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്...

ദുരഭിമാനം തലയ്ക്ക് പിടിച്ചപ്പോൾ ക്രൂരമായ കൊലപാതകത്തിനാണ് കേരളം സാക്ഷിയായത്. അക്രമികള്‍ക്ക് കെവിൻ ഒളിവിൽ കഴിഞ്ഞ അനീഷിന്റെ വീട് കാട്ടിക്കൊടുത്തത് കോട്ടയത്തെ ഒരു എഎസ്‌ഐ യെന്ന് റിപ്പോര്‍റ്റുകൾ. സംക്രാന്തിക്കാരനായ കെവിന്‍ ഐടിഐ പഠിച്ചത് അനീഷിന്റെ വീട്ടില്‍ നിന്നായിരുന്നു. മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് തനിച്ചായ അനീഷിന്റെ വീട്ടിലായിരുന്നു കെവിന്‍ മിക്കവാറും. തട്ടിക്കൊണ്ടു പോകല്‍ നടന്ന ദിവസം നീനുവിനെ ലേഡീസ് ഹോസ്റ്റലില്‍ ആക്കിയ ശേഷം കെവിന്‍ എത്തിയതും അനീഷിന്റെ വീട്ടിലായിരുന്നു. ചില സുഹൃത്തുക്കള്‍ക്കൊപ്പം അര്‍ദ്ധരാത്രി വരെ സംസാരിച്ചിരുന്ന ശേഷമാണ് ഇരുവരും ഉറങ്ങിയത്. ഇതിനെല്ലാം പുറമേ പിറ്റേന്ന് നീനുവും പിതാവും പരാതി നല്‍കാന്‍ എത്തിയപ്പോള്‍ അക്രമിസംഘവുമായി എസ്‌ഐ സംസാരിക്കുകയും സംഘം തെന്മലയില്‍ ഉണ്ടെന്നും ഉടന്‍ സ്‌റ്റേഷനില്‍ എത്തുമെന്നും പറയുകയും ചെയ്തു.
മാന്നാനത്തെ വീട്ടില്‍ അക്രമിസംഘം കഴുത്തില്‍ വടിവാള്‍ വെച്ച് കെവിനെയും അനീഷിനെയും വാഹനത്തില്‍ കയറ്റുമ്പോള്‍ ഈ പോലീസ് ഉദ്യോഗസ്ഥന്‍ നോക്കി നിന്നെന്നും നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ അതിനെ അടക്കി വാഹനങ്ങള്‍ക്ക് പോകാന്‍ അവസരം നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍. തെന്മലയില്‍ നിന്നുള്ള അക്രമിസംഘത്തിന് കെവിന്റെ ബന്ധു അനീഷിന്റെ വീട് കാട്ടിക്കൊടുത്തത് ആരാണെന്ന തരത്തിലുള്ള അന്വേഷണം പോലീസ് ഇന്നലെ മുതല്‍ തുടങ്ങിയിരുന്നു. സംഭവത്തില്‍ കെവിനുള്ള അനീഷിന്റെ വീട് കൃത്യമായി കണ്ടെത്താന്‍ അക്രമിസംഘത്തിന് പ്രാദേശിക സഹായം കിട്ടിയിരിക്കാമെന്ന് അന്വേഷണസംഘം ഇന്നലെ തന്നെ വിലയിരുത്തിയിരുന്നു.
ഇക്കാര്യത്തിലുള്ള ഫോണ്‍വിളികളുടെ മൊബൈല്‍ ടവര്‍ റിപ്പോര്‍ട്ടിനായുള്ള അന്വേഷണവും പോലീസ് നടത്തിയിരുന്നു. ഇതാണ് എഎസ്‌ഐ യിലേക്ക് എത്തിയിരിക്കുന്നത്. അനീഷിന്റെ വീട്ടില്‍ അക്രമിസംഘം നാശനഷ്ടം വരുത്തിയപ്പോള്‍ തന്നെ സമീപവാസികള്‍ എഴുന്നേറ്റിരുന്നു. എന്നാല്‍ അക്രമികള്‍ ഭയപ്പെടുത്തി.
നാട്ടുകാര്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുത്ത എഎസ്‌ഐ വാഹനത്തിന് പോകാന്‍ അവസരം നല്‍കി. കെവിന്റെ തട്ടിക്കൊണ്ടുപോകല്‍ സംഭവം നടന്നതിന് ശേഷവും പ്രതികള്‍ക്ക് ഗുണകരമാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഗാന്ധിനഗര്‍ പോലീസ് നടത്തിയത്. പരാതിയുമായി നീനുവും കെവിന്റെ പിതാവ് രാജനും എത്തിയപ്പോള്‍ അത് സ്വീകരിക്കാന്‍ എസ്‌ഐ ഷിബു കൂട്ടാക്കിയില്ല.
മാത്രമല്ല സംഭവത്തില്‍ അലംഭാവം കാട്ടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല ഉണ്ടെങ്കിലൂം കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കാനുള്ള ചെറിയ കാര്യം പോലും ചെയ്യാതെ വീഴ്ച വരുത്തി. പുലര്‍കാല പെട്രോളിംഗിനുള്ള ഹൈവേ സംഘങ്ങള്‍ക്ക് പുറമേ 33 പെട്രോളിംഗ് വാഹനങ്ങള്‍ കോട്ടയത്തുണ്ട്. കോട്ടയം മുതല്‍ തെന്മല വരെ പത്തിലധികം സ്‌റ്റേഷനുകളുണ്ട്.
https://www.facebook.com/Malayalivartha