ഒമ്പത് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ഒമ്പത് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 പഞ്ചായത്ത് വാര്‍ഡുകളിലും കൊല്ലം, പാലക്കാട് ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും കൊല്ലം കോര്‍പറേഷനിലെ ഒരു വാര്‍ഡിലും ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ നഗരസഭ വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്.
വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് അഞ്ചിന് അവസാനിക്കും. ജൂണ്‍ ഒന്നിന് രാവിലെ 10ന് വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, െ്രെഡവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്ന് തെരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് നല്‍കിയ ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ വോട്ടര്‍ സ്ലിപ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം.
https://www.facebook.com/Malayalivartha