ബി.എസ്.പിയുമായി സഖ്യം വേണ്ട ! ;രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് ബി.ജെ.പിയെ നേരിടുമെന്ന് സച്ചിന്‍ പൈലറ്റ്

രാജസ്ഥാനിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് ബി.ജെ.പിയെ നേരിടുമെന്ന് പി.സി.സി അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് പറഞ്ഞു. ചെറുപാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടാതെ തന്നെ കോണ്‍ഗ്രസ് എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രി ആരാകണമെന്ന് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നും സച്ചിന്‍ വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് മായാവതിയുടെ ബി.എസ്.പിയുമായി സഹകരിക്കുമെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗേലോട്ട് ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതോടെ സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃത്വം സച്ചിന്‍ പൈലറ്റിനെയാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























