ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ തിരിച്ച് വിളിച്ച് ടൊയോട്ട; വിറ്റുപോയ 2,628 മോഡലുകളില്‍ പരിശോധന അനിവാര്യമാണെന്നും കമ്പനി

ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ തിരിച്ച് വിളിച്ച് ടൊയോട്ട. 2016 ജൂലായ് 16നും 2018 മാര്‍ച്ച് 22നും ഇടയ്ക്ക് നിര്‍മ്മിച്ച ഇന്നോവ ക്രിസ്റ്റകളിലെയും ,2016 ഒക്ടോബര്‍ ആറിനും 2018 മാര്‍ച്ച് 22നും ഇടയ്ക്ക് നിര്‍മ്മിച്ച ഫോര്‍ച്യൂണറുകളിലെയും ഫ്യൂവല്‍ ഹോസ് കണക്ഷനിലാണ് നിര്‍മ്മാണപ്പിഴവ് കണ്ടെത്തിയിരിക്കുന്നത്. ഇരു മോഡലുകളിലെയും പെട്രോള്‍ വകഭേദങ്ങളില്‍ മാത്രമാണ് പ്രശ്‌നം. വിറ്റുപോയ 2,628 മോഡലുകളില്‍ പരിശോധന അനിവാര്യമാണെന്നും കമ്പനി അറിയിച്ചു. വരും ആഴ്ചകളില്‍ . പരിശോധന ആവശ്യമായ വാഹന ഉടമകളെ കമ്പനി ഡീലര്‍മാര്‍ നേരിട്ടു വിവരമറിയിക്കും.
ഇന്ധനടാങ്ക് പൂര്‍ണമായും നിറച്ചാല്‍ ഇന്ധനം ചോര്‍ന്നൊലിക്കുന്നെന്ന സ്ഥിതിയാണുള്ളത്. കാനിസ്റ്റര്‍ ഹോസും ഫ്യൂവല്‍ റിട്ടേണ്‍ ഹോസും തെറ്റായി ബന്ധിപ്പിച്ചതാണിതിന് കാരണം. സമീപമുള്ള ടൊയോട്ട ഡീലര്‍ഷിപ്പില്‍ നിന്നും ഉടമകള്‍ക്കും പരിശോധിപ്പിക്കാമെന്നും പിഴവുകള്‍ കണ്ടെത്തിയാല്‍ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്നും കമ്പനി അറിയിച്ചു.
https://www.facebook.com/Malayalivartha

























