ജമ്മു കാഷ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍, രണ്ട് സൈനികര്‍ക്ക് പരിക്ക്

ജമ്മു കാഷ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാനിലെ കുംദലന്‍ ഗ്രാമത്തില്‍ ആറോളം ഭീകരര്‍ ഒളിപ്പിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.
മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ല. കുംദലന്‍ ഗ്രാമം സൈന്യം വളഞ്ഞിരിക്കുകയാണ്. മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി സമീപ വാസികളെ ഒഴിപ്പിച്ചു.
https://www.facebook.com/Malayalivartha

























