ഇന്ത്യയെ വീണ്ടും പ്രകോപിപ്പിക്കാനൊരുങ്ങി പാകിസ്ഥാന്‍... ഗുജറാത്ത് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വ്യോമതാവളം തുറന്നു

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യയെ പ്രകോപിപ്പിക്കുന്നതിന് ഒരുങ്ങി പാകിസ്ഥാന്‍. ഗുജറാത്തിലെ സൗരാഷ്ട്ര അതിര്‍ത്തിയില്‍ ഒരു വ്യോമതാവളം തുറന്നിരിക്കുകയാണ്. ആധുനിക വ്യോമത്താവളം തന്നെയാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയോട് ചേര്‍ന്നുകിടക്കുന്ന പാകിസ്ഥാന്റെ സിന്ധ് പ്രവശ്യയിലെ ഹൈദരാബാദ് ജില്ലയിലെ ഭോലാരിയില്‍ അത്യാധുനിക എയര്‍ ഫീന്‍ഡാണ് തുറന്നിരിക്കുന്നത്.
ഇതിന് പുറമെ ചൈനയില്‍ വികസിപ്പിച്ചെടുത്ത ജെ.എഫ്. 17 യുദ്ധവിമാനങ്ങള്‍ വിന്യസിക്കുമെന്നാണ് സൂചന. പാകിസ്ഥാന്‍ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിന്റെ (നാവിക സേന) കമാന്റോമാര്‍ ഹൈദരാബാദിലെ ബേസില്‍ ഭീകരസംഘടനയായ ലഷ്‌കര്‍ ഇതോയിബ പ്രവര്‍ത്തകര്‍ക്ക് പരിശീലനത്തിനായി എത്തിയിരുന്നു എന്നും സൂചനയുണ്ട്. കടല്‍ മാര്‍ഗത്തില്‍ എങ്ങിനെ ആക്രമണം നടത്താമെന്നതാണ് ഇതിന് കാരണം.
https://www.facebook.com/Malayalivartha


























