പ്രണയ ലേഖനം കൈമാറാന്‍ വിസമ്മതിച്ചതിന് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു ; വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍

പ്രകാശം ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലാണ് നാടിനെ നടുക്കിയ സംഭവം. പെണ്‍കുട്ടിയ്ക്ക് പ്രണയ ലേഖനം കൈമാറാന്‍ വിസമ്മതിച്ച ജൂനിയര്‍ വിദ്യാര്‍ത്ഥിയെ സീനിയല്‍ വിദ്യാര്‍ത്ഥി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് സഹപാഠികള്‍ നോക്കി നില്‍ക്കേ അതിക്രമം അരങ്ങേറിയത്. പൊളളലേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ അധ്യാപകരാണ് തീയണച്ച് കുട്ടിയെ ആശുപത്രിയിലാക്കിയത്.
അക്രമണത്തിന് ഇരയായ കുട്ടിയുടെ ക്ളാസിലെ പെണ്‍കുട്ടിയ്ക്കാണ് 15 വയസ്സുകാരനായ സീനിയല്‍ വിദ്യാര്‍ത്ഥി കത്ത് നല്‍കിയത്. എന്നാല്‍ ഈ കത്ത് കൈമാറാന്‍ ജൂനിയല്‍ വിദ്യാര്‍ത്ഥി വിസമ്മതിക്കുകയായിരുന്നു.
കത്ത് കൊടുക്കാന്‍ ജൂനിയല്‍ വിദ്യാര്‍ത്ഥി തയ്യാറാകാത്തതോടെ 15 കാരന്‍ പ്രകോപിതനാവുകയും പെട്രോള്‍ സംഘടിപ്പിച്ച് സ്കൂളില്‍ എത്തുകയുമായിരുന്നു. പ്രതിയായ 15 കാരനെതിരേ പൊലീസ് നിയമ നടപടി സ്വീകരിച്ചു.
https://www.facebook.com/Malayalivartha


























