കനത്ത മഴ; മുംബൈയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.50 തോടെയാണ് സംഭവം. അപകടത്തില്‍ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍നിന്ന് മുംബൈയിലെത്തിയ ഐ.എക്‌സ് 213 വിമാനമാണ് റണ്‍വേയില്‍നിന്ന് തെന്നിമാറിയത്. പ്രധാന റണ്‍വെ അടച്ചിരുന്നതിനാല്‍ മറ്റൊന്നിലാണ് വിമാനം ഇറങ്ങിയത്. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം 10 അടി നീങ്ങിയാണ് നിന്നത്.
റണ്‍വെയില്‍ വിമാനം കൃത്യമായി ഇറക്കിയെങ്കിലും കനത്ത മഴമൂലം തെന്നി മാറുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചത്. വിമാനത്തിനും തകരാറൊന്നും സംഭവിച്ചിട്ടില്ല. അതേസമയം, മുംബൈയില്‍ ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്.
https://www.facebook.com/Malayalivartha


























