അതെങ്ങനെ തെറ്റാകും...സ്വവര്‍ഗ വിവാഹം: ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗം തന്നെയെന്ന് സുപ്രീം കോടതി

എല്ലാം വ്യക്തിയുടെ അവകാശം. ഇഷ്ടമുള്ള ലിംഗത്തില്‍ നിന്ന് പങ്കാളിയെ തിരഞ്ഞെടുക്കാന്‍ വ്യക്തികള്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായിട്ടാണ് ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശത്തേയും കാണുന്നത്. ഹാദിയ കേസിലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
സ്വവര്‍ഗരതി നിയമപരമാക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം. അതേസമയം, സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റകരമാക്കുന്ന വകുപ്പിന്റെ നിയമസാധുത മാത്രമേ പരിശോധിക്കൂ എന്നും മറ്റു കാര്യങ്ങളിലേക്ക് കടക്കില്ലെന്നും കോടതി വ്യക്തമാക്കി. മറ്റു വിഷയങ്ങള്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് പുറത്താണെന്ന് കേന്ദ്രവും നിലപാടെടുത്തു. കേസില്‍ ഇതുവരെയും കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടില്ല.
സ്വകാര്യത മൗലിക അവകാശമാണെന്ന ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രകാരം സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റം അല്ലാതായെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഇതിനോടൊപ്പം തന്നെ സ്വവര്‍ഗ പങ്കാളികള്‍ തമ്മിലുള്ള വേര്‍പിരിയല്‍, നഷ്ടപരിഹാരം, ദത്തെടുക്കല്‍ എന്നീ വിഷയങ്ങളില്‍ കോടതി വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha


























