പച്ചക്കൊടി കാണിക്കേണ്ട സ്റ്റേഷൻ മാസ്റ്റർ അടിച്ചു പൂസായി ; സ്റ്റേഷൻ മാസ്റ്ററുടെ അനാസ്ഥയിൽ വൈകിയോടിയത് എക്സ്പ്രസ് ട്രെയിനുകളടക്കം നിരവധി ട്രെയിനുകൾ

ഡ്യൂട്ടിക്കിടയിൽ സ്റ്റേഷൻ മാസ്റ്റർക്ക് കള്ളുകുടിച്ച് ബോധമില്ലാതായതോടെ ഒരു റൂട്ടിലെ ട്രെയിനുകൾ ഒന്നാകെ വൈകി. ഉത്തർപ്രദേശിലാണ് സംഭവം. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് സ്റ്റേഷൻ മാസ്റ്ററായ ദീപ് സിങ്ങിനെ ഡ്യൂട്ടിക്കിടെ കാണാതാകുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ മദ്യപിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന ദീപ് സിങ്ങിനെ കണ്ടെത്തുകയായിരുന്നു.
സ്റ്റേഷൻ മാസ്റ്റർപച്ചക്കൊടി കാണിക്കാതെ സ്റ്റേഷനിൽ പ്രവേശിക്കാൻ കഴിയാതിരുന്ന ട്രെയിനുകൾ മുർഷദ്പൂരിൽ നിർത്തിയിടാൻ നിർബന്ധിതരാവുകയായിരുന്നു. ശേഷം പുതിയ സ്റ്റേഷൻ മാസ്റ്ററുൾപ്പെടെ അധിക സ്റ്റാഫിനെ സ്ഥലത്തെത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്.
നിരവധി എക്സ്പ്രസ് ട്രെയിനുകളടക്കം കടന്നുപോകുന്ന തിരക്കുള്ള സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററുടെ അനാസ്ഥ കാരണം നിരവധി ട്രെയിനുകളാണ് വൈകിയോടിയത്. സംഭവം വളരെ ഗൗരവതരമാണെന്നും ദീപ് സിങ്ങിനെതിരെ കർശന നടപടിയെടുക്കുമെന്നും പശ്ചിമ റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
https://www.facebook.com/Malayalivartha


























