ഇനിയും ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുമെന്ന് ശശി തരൂർ ; വാക്കുകള്‍ നിയന്ത്രിക്കണമെന്ന് കോണ്‍ഗ്രസ്
വാക്കുകള്‍ നിയന്ത്രിക്കണമെന്ന് ശശി തരൂരിനോട് കോണ്‍ഗ്രസ്. തരൂരിന്റെ 'ഹിന്ദു പാകിസ്താന്' പരാമര്‍ശം വിവാദമായതോടെയാണ് പാര്‍ട്ടിയുടെ നിര്‍ദേശം. അതേസമയം, പരാമര്‍ശത്തില്‍ മാപ്പ് പറയേണ്ടതില്ലെന്നാണ് ശശി തരൂരിന്റെ നിലപാട്.
രാജ്യത്തെ ഹിന്ദുക്കളെ അപമാനിക്കുന്നതാണ് പരാമര്‍ശമെന്നും പാകിസ്താന് ഉണ്ടാകാന്‍ കാരണം കോണ്‍ഗ്രസാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തിയിരുന്നു. ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു തരൂരിന്റെ ഹിന്ദു പാകിസ്താന് പരാമര്‍ശം.
ഇനിയും ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ പുതിയ ഭരണഘടന നിലവില്‍ വരുമെന്നും അവര്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുമെന്നുമായിരുന്നു പരാമര്‍ശം.
https://www.facebook.com/Malayalivartha