ദുരന്ത നിവാരണ പരീശീലനത്തിനിടെ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് 19 വയസുകാരിയായ വിദ്യാര്‍ത്ഥിക്ക് ദാരുണ അന്ത്യം;

ദുരന്ത നിവാരണ പരീശീലനം നടത്തുന്നത്തിനിടെ കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് വിദ്യാര്‍ഥിനി. കോയമ്പത്തൂരിലെ കലൈമഗള്‍ കോളേജ് ഓഫ് ആര്‍ട് ആന്‍ന്‍ഡ് സയന്‍സിലെ ലോകേശ്വരി പത്തൊമ്പതു വയസുകാരിയാണ് മരിച്ചത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് ട്രയിനിങ് നടത്തുന്ന ദൃശ്യം പകര്‍ത്തുകയായിരുന്ന വിദ്യാര്‍ത്ഥിയുടെ ഫോണില്‍ നിന്നാണ് ദൃശ്യം ലഭിച്ചത്. കോളേജ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടാന്‍ പരിശീലകന്‍ നിര്‍ബന്ധിക്കുന്നതും ഭയം മുലം ഇതിന് കൂട്ടാക്കാതെ ലോകേശ്വരി വിസമ്മതിക്കുന്നതും ദൃശ്യത്തില്‍ വ്യക്തമായി കാണാം. ഇതേ തുടര്‍ന്ന് പരിശീലകന്‍ ലോകേശ്വരിയെ താഴേക്ക് ചാടാനായി തള്ളുകയായിരുന്നു. ബലം പ്രയോഗിച്ച് പിടിച്ചു നിന്നതിനാല്‍ പെണ്‍കുട്ടി താഴത്തെ നിലയിലെ സണ്‍ ഷേഡില്‍ തലയിടിച്ചാണ് വീണതും.
തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. കഴുത്തിനും തലയ്ക്കുമേറ്റ പരിക്കാണ് മരണകാരണം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടമുണ്ടായാല്‍ എമര്‍ജെന്‍സി വിന്‍ഡോ ഉപയോഗിച്ച് ചാടി രക്ഷപ്പെടുന്നതെങ്ങനെയെന്നതിന്റെ പരിശീലനമാണ് കോളേജില്‍ നടത്തിയത്. ഇതിനിടെയാണ് മരണം.
video link
https://twitter.com/Mugilan__C/status/1017451192572469248
https://www.facebook.com/Malayalivartha



























