ചെന്നൈയില്‍ ഡ്രില്‍ പരിശീലനത്തിനിടെ താഴേയ്ക്ക് ചാടാന്‍ മടിച്ച വിദ്യാര്‍ത്ഥിനിയെ പരിശീലകന്‍ തള്ളിയിട്ടു; ഉന്നം തെറ്റി ഒന്നാം നിലയില്‍ തലയിടിച്ച ശേഷം നിലത്തേക്ക് തെറിച്ച് വീണ് 19കാരിക്ക് ദാരുണാന്ത്യം

ഡ്രില്‍ പരിശീലനത്തിനിടെ വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. കോയമ്ബത്തൂരിലെ കലൈ മകള്‍ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളജിലെ ബി.ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ലോകേശ്വരി (19)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. അപകട സാധ്യതയുള്ളപ്പോള്‍ കെട്ടിടത്തില്‍ നിന്നും രക്ഷപ്പെടുന്നതെങ്ങനെയെന്ന് കാണിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ടാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടാന്‍ പരിശീലകന്‍ അറുമുഗന്‍ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി വിസമ്മതിച്ചു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ തള്ളിയിടുകയായിരുന്നു.
എന്നാല്‍ തള്ളലിന്റെ ആഘാതത്തില്‍ ഒന്നാം നിലയില്‍ തലയിടിച്ച ശേഷം നിലത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ചാടുന്നവരെ പരിക്കേല്‍ക്കാതെ പിടിക്കാന്‍ താഴെ വലപിടിച്ചിരുന്നുവെങ്കിലും കെട്ടിടത്തിന്റെ അരികില്‍ തട്ടി ലോകേശ്വരി വലയില്‍ നിന്നും മാറി വീണു. പെണ്‍കുട്ടിയെ പെട്ടന്ന് സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തില്‍ പരിശീലകന്‍ അറുമുഗനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha


























