Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

ലൈംഗിക പീഡനത്തിനിരയായ തനിക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 24 വയസുകാരനായ യുവാവ് രാഷ്ട്രപതിയ്ക്ക് കത്തയച്ചു

13 JULY 2018 10:25 AM IST
മലയാളി വാര്‍ത്ത

ഏറെ അപമാന ഭാരത്താല്‍ ജീവനൊടുക്കാന്‍ അപേക്ഷിക്കുന്ന 24 കാരന്‍ നാടിന് വേദനയാകുന്നു. ലൈംഗിക പീഡനത്തിനിരയായ തനിക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 24 വയസുകാരനായ യുവാവാണ് രാഷ്ട്രപതിയ്ക്ക് കത്തയച്ചത്. ലൈംഗിക പീഡനത്തിന്റെ ഇരയായി ജീവിച്ചിരിക്കുന്നതിന്റെ അപമാനം താങ്ങാനാകുന്നില്ലെന്നും തനിക്ക് ദയാവധം അനുവദിക്കണമെന്നുമാണ് യുവാവിന്റെ അഭ്യര്‍ത്ഥന. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലക്കാരനായ യുവാവാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. ബുധനാഴ്ചയാണ് യുവാവ് രാഷ്ട്രപതിക്ക് കത്തയച്ചത്.

എട്ട് വയസുള്ളപ്പോഴാണ് ഈ യുവാവ് ആദ്യമായി ലൈംഗിക പീഡനത്തിനിരയായത്. ബന്ധുവായ സ്ത്രീയാണ് അന്ന് പീഡിപ്പിച്ചത്. പിന്നീട് ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ അധ്യാപികയും പീഡിപ്പിച്ചു. ഇക്കാര്യം വീട്ടില്‍ പറഞ്ഞുവെങ്കിലും പോലീസ് കംപ്ലെയ്ന്റ നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. ആണ്‍കുട്ടി ലൈംഗിക പീനഡത്തിനിരയായെന്ന് പരാതി പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന ധാരണയും നാണക്കേടും ഓര്‍ത്താണ് പരാതി നല്‍കാതിരുന്നതെന്ന് യുവാവ് വെളിപ്പെടുത്തി.

ഇപ്പോള്‍ ബയോടെക്‌നോളജി ബിരുദധാരിയാണ് യുവാവ്. ലൈംഗിക ചൂഷണങ്ങള്‍ നടന്നിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും അതിന്റെ മുറിവുണങ്ങിയിട്ടില്ലെന്ന് യുവാവ് പറഞ്ഞു. ഇതേതുടര്‍ന്നാണ് മരിക്കാന്‍ അനുമതി തേടി യുവാവ് രാഷ്ട്രപതിക്ക് കത്തയച്ചത്. കത്തിന്റെ ഒരു പകര്‍പ്പ് ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനും അയച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യാനില്ലെന്നും ദേവനയില്ലാതെ മരിക്കാനാണ് ദയാവധം ആവശ്യപ്പെടുന്നതെന്നും യുവാവ് പറഞ്ഞു.

പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ വന്‍ വാര്‍ത്തയാകുകയും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ ആണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം ശ്രദ്ധിക്കപ്പെടാതെ പോകുകയാണെന്ന് പരാതിക്കാരനായ യുവാവ് പറഞ്ഞു. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണത്തിനെതിരായ പോരാട്ടമെന്ന നിലയ്ക്ക് കൂടിയാണ് യുവാവ് രാഷ്ട്രപതിയെ സമീപിച്ചത്. സിവില്‍ എഞ്ചിനീയറായിരുന്ന പിതാവ് അടുത്തിടെ മരിച്ചു. അമ്മയുടെ പൂര്‍ണ പിന്തുണയോടെയാണ് യുവാവിന്റെ പോരാട്ടം.

രാഷ്ട്രപതിയും ആന്ധ്ര മുഖ്യമന്ത്രിയും തന്റെ കത്തിന് അനുകൂല മറുപടി നല്‍കിയില്ലെങ്കില്‍ ജീവനൊടക്കുമെന്ന് യുവാവ് പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ സര്‍ക്കാരായിരിക്കും തന്റെ മരണത്തിന്റെ ഉത്തരവാദിയെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം...  (28 minutes ago)

കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയക്രമീകരണം... സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും...  (39 minutes ago)

തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ...  (52 minutes ago)

  നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് പാർത്ഥസാരഥി ഭാരതി സ്വാമികൾ സമാധിയായി...  (1 hour ago)

കൊല്ലത്ത് ഫ്ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (2 hours ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (2 hours ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (3 hours ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (3 hours ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (16 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (16 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (19 hours ago)

Malayali Vartha Recommends