സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങള്‍ പീഡന കേസുകളില്‍ പ്രതിയാക്കപ്പെടുന്നവര്‍ക്ക് നല്‍കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

പൗരന്മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങള്‍ പീഡന കേസുകളില്‍ പ്രതിയാക്കപ്പെട്ടവര്‍ക്ക് നല്‍കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. വിധി വരുന്നതുവരെ റേഷന്‍ മാത്രമെ ഇത്തരക്കാര്‍ക്ക് നല്‍കുകയുള്ളു.
വാര്‍ധക്യ പെന്‍ഷന്‍ വികലാംഗ പെന്‍ഷന്‍ സംസ്ഥാന സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി മറ്റു എല്ലാ ആനുകൂല്യങ്ങളും കോടതി വിധി വരുന്നതു വരെ തടഞ്ഞുവെക്കുകയും െ്രെഡവിങ് ലൈസന്‍സും ആയുധ ലൈസന്‍സും താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്യും.
കോടതി കുറ്റക്കാരാനാണെന്ന് കണ്ടെത്തിയാല്‍ എല്ലാ ആനുകൂല്യങ്ങളും സ്ഥിരമായി റദ്ദാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പഞ്ച്കുളയില്‍ സ്ത്രീക്ഷേമ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്കതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനാവശ്യമായ സുരക്ഷ ഉറപ്പാക്കുകയും കുറ്റക്കാര്‍ക്ക് കനത്ത ശിക്ഷ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
പീഡനക്കേസുകളില്‍ ഇരയാക്കപ്പെടുന്ന സ്ത്രീകള്‍ക്ക് സ്വകാര്യ അഭിഭാഷകനെ നിയമിക്കണമെങ്കില്‍ സര്‍ക്കാര്‍ 22,000 രൂപ വരെ ഫീസായി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha


























