ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരുടെ കൂട്ട ആത്മഹത്യക്ക് പിറകേ ആള്‍ക്കൂട്ട കൊലയും...

ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരുടെ കൂട്ട ആത്മഹത്യക്ക് പിറകേ ആള്‍ക്കൂട്ട കൊലയും. മോഷ്ടാവെന്നാരോപിച്ചാണ് നാട്ടുകാര്‍ ഒരാളെ മര്‍ദ്ദിച്ച് കൊന്നത്. വ്യാഴാഴ്ച ഉച്ചക്ക് പ്രദേശത്ത് പൂട്ടിക്കിടന്ന വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ രണ്ടുപേരില്‍ ഒരാളെയാണ് കൊലപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞതിങ്ങനെ ഉച്ചക്ക് 1:30ന് ബ്രിബാല്‍ എന്നയാളും അയാളുടെ കൂട്ടാളിയും പ്രദേശത്ത് പൂട്ടികിടക്കുകയായിരുന്ന ഒരു വീട്ടില്‍ മോഷ്ടിക്കാന്‍ കയറി.
എന്നാല്‍ വീട്ടുടമ അപ്രതീക്ഷിതമായി സംഭവസ്ഥലത്തെത്തുകയും മോഷ്ടാക്കളെ കണ്ടയുടനെ അലാറം മുഴക്കി നാട്ടുകാരെ അറിയിക്കുകയും ചെയ്തു. ശ്രമം പരാജയപ്പെട്ടതോടെ ഇരുവരും മേല്‍ക്കൂരയിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ ഇവരില്‍ ബ്രിബാല്‍ എന്നയാള്‍ കോണിപ്പടിയില്‍ നിന്നും താഴേക്ക് വീണതോടെ തടിച്ചുകൂടിയ പ്രദേശവാസികള്‍ പിടികൂടുകയും കെട്ടിയിട്ട് മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു. ഇയാളെ മറ്റ് ചിലര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഒരു കുടുംബത്തിലെ 11 പേര്‍ കൂട്ട ആത്മഹത്യ ചെയ്തതിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് ബുരാരിയിലെ ആള്‍കൂട്ട കൊല.
https://www.facebook.com/Malayalivartha


























