ബിജെപി എംഎല്‍എയ്ക്കെതിരെ അവിഹിത ബന്ധം ആരോപിച്ച് ഭാര്യ

ജമ്മുകാഷ്മീരിലെ ബിജെപി എംഎല്‍എയ്ക്കെതിരെ അവിഹിത ബന്ധം ആരോപിച്ച് ഭാര്യ രംഗത്ത്. കോളജ് വിദ്യാര്‍ഥിനിയെ വിവാഹം ചെയ്ത് എംഎല്‍എ കൂടെ താമസിക്കുകയാണെന്നാണ് പരാതി. ആര്‍എസ് പുര മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ഗഗന് ഭാഗവതിനെതിരെയാണ് ഭാര്യ മോണിക്ക ശര്‍മ പരാതിപ്പെട്ടത്.
സംഭവത്തില്‍ പാര്‍ട്ടി അച്ചടക്ക സമതി ഗഗനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഈ വിദ്യാര്‍ഥിനിയുടെ പിതാവും എംഎല്‍എയ്ക്കെതിരെ പരാതിപ്പെട്ടിട്ടുണ്ട്. പഞ്ചാബിലെ കോളജില്‍നിന്ന് മകളെ ഗഗന് തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് ഇദ്ദേഹം ആരോപിക്കുന്നു. എന്നാല്‍ എംഎല്‍എയും വിദ്യാര്‍ഥിനിയും ഈ ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചു. താനും ഭാര്യയും തമ്മില്‍ നിയമപരമായി പിരിയുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരികയാണെന്ന് ഗഗന് പറയുന്നു.
https://www.facebook.com/Malayalivartha


























