മോഡലിനെ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല; യുവാവ് ഫഌറ്റിലെത്തി അകത്തുകടന്ന് കതക് കുറ്റിയിട്ടു; പ്രണയിക്കുന്നുണ്ടെന്ന് സമ്മതിച്ചാല്‍ മാത്രമേ സ്വതന്ത്രമാക്കാനാകു എന്ന് ഡിമാന്റ്; ഒടുവില്‍ പൊലീസ് വേണ്ടിവന്നു മോചിപ്പിക്കാന്‍

മധ്യപ്രദേശിലെ ഭോപ്പാലില്‍ വിവാഹം കഴിക്കാനായി യുവാവ് ബന്ദിയാക്കിയ വനിതാ മോഡലിനെ മോചിപ്പിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. ഇവരെ ബന്ദിയാക്കിയ ഉത്തര്‍ പ്രദേശ് സ്വദേശി രോഹിത്തിനെയും ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച യുവതിയുടെ ഫഌറ്റിനുള്ളില്‍ കടന്ന രോഹിത് മോഡലിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ബന്ദിയാക്കുകയും ചെയ്തു പിന്നീട് യുവതിയെ താന്‍ പ്രണയിക്കുന്നുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് രോഹിത് അവകാശപ്പെട്ടു. പ്രണയിക്കുന്നുണ്ടെന്ന് സമ്മതിച്ചാല്‍ മാത്രമേ യുവതിയെ സ്വതന്ത്രയാക്കുവെന്ന നിലപാടിലായിരുന്നു യുവാവ്.
അതേസമയം മുംബൈയില്‍നിന്ന് രണ്ടുമാസം മുമ്പാണ് യുവതി ഭോപ്പാലിലെത്തിയത്. ആ സമയത്താണ് രോഹിത്തുമായി പരിചയത്തിലാവുകയായിരുന്നു. തുടര്‍ന്ന് രോഹിത്ത് യുവതിയെ സ്ഥിരമായി വിളിക്കാനും തുടങ്ങി. യുവതി ഫോണ്‍ എടുക്കാതായതോടെ വെള്ളിയാഴ്ച ഇയാള്‍ ഫഌറ്റിലെത്തുകയും അകത്തുകടന്ന് കതക് കുറ്റിയിടുകയുമായിരുന്നു.
https://www.facebook.com/Malayalivartha


























