കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്; കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണോ എന്ന് രാഹുല്വ്യക്തമാക്കണമെന്നും മന്ത്രി
കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണോ എന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്നാണ് നിര്‍മല സീതാരാമന് ചോദിച്ചത്. മുസ്ലീം നേതാക്കളുമായുള്ള കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു മന്ത്രി വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ മതപരമായി വേര്‍തിരിച്ച് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും, നിര്‍മലാ സീതാരാമന് വ്യക്തമാക്കി
മാത്രമല്ല, ജനങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കോണ്‍ഗ്രസ് മാത്രമായിരിക്കും അതിന് ഉത്തരവാദിയെന്നും, അപകട രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്നും അവരുടെ ഇപ്പോഴത്തെ രാഷ്ട്രീയം 1947ലെ വിഭജനകാലത്തിന് സമാനമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നും മന്ത്രി പരഞ്ഞു.
https://www.facebook.com/Malayalivartha