ലോക്ക് ചെയ്ത അക്കൗണ്ടുകള്‍ നീക്കം ചെയ്തു ; പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്സിനെ
ലോക്ക് ചെയ്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്സിനെ. 43.4 മില്ല്യണ്‍ ഫോളോവേഴ്സുണ്ടായിരുന്ന മോഡിക്ക് 43.1 മില്ല്യണ്‍ ഫോളോവേഴ്സായാണ് കുറവു വന്നത്. 300,000 ഫോളോവേഴ്സിനെ മോഡിക്ക് വെള്ളിയാഴ്ച നഷ്ടമായി.
സോഷ്യല്‍ ബ്ലേഡ്.കോമിന്റെ കണക്കുപ്രകാരം മോഡിയുടെ വ്യക്തിഗതമായ അക്കൗണ്ടിന് 2,84,746 ഫോളോവേഴ്സും പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടിന് 1,40,635 ഫോളോവേഴ്സുമാണ് നഷ്ടമായത്.
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് 17,503 പിന്തുടര്ച്ചക്കാരെയും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഒരു ലക്ഷം ഫോളോവേഴ്സും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് 4 ലക്ഷം ഫോളോവേഴ്സും ഇതോടെ നഷ്ടമായി..
https://www.facebook.com/Malayalivartha