ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പേ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ; സംസ്ഥാനത്ത് അധികാരത്തില്‍ വരാന്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് അമിത് ഷായുടെ നിര്‍ദേശം
വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പേ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈദരാബാദിൽ ഒരു ദിവസത്തെ സന്ദർശനത്തിന് എത്തിയതായിരുന്നു അമിത് ഷാ. എന്നാൽ തെരഞ്ഞെടുപ്പിനെക്കുറിച്ച് മുൻകൂട്ടി പ്രവചിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അധികാരത്തില്‍ വരാന്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് അമിത് ഷാ നിര്‍ദേശം നല്കി.
അയോധ്യയില്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞിരുന്നു. ജനാധിപത്യത്തില്‍ വിശ്വസിക്കാനും ക്ഷേത്രനിര്‍മാണത്തിനായി ക്ഷമയോടെ കാത്തിരിക്കാനും അയോധ്യയില്‍ നടന്ന സന്യാസിമാരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.
https://www.facebook.com/Malayalivartha