കുട്ടികളെ വിറ്റ സംഭവം ;കുറ്റസമ്മതവുമായി മിഷണറി ഒാഫ് ചാരിറ്റിയിലെ കന്യാസ്ത്രീ ; വീഡിയോ പുറത്ത്
ഝാര്‍ഖണ്ഡിലെ ഷെല്‍ട്ടര്‍ ഹോമിൽ നിന്നും കുട്ടികളെ വിറ്റ സംഭവത്തിൽ കുറ്റസമ്മതവുമായി കന്യാസ്ത്രീ രംഗത്ത് . പ്രശസ്തമായ മിഷണറി ഒാഫ് ചാരിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കന്യാസ്ത്രീയാണ് കുട്ടികളെ വിറ്റതായി കുറ്റസമ്മതം നടത്തിയത് .ഇത് സംബന്ധിച്ച വീഡിയോയും പുറത്തുവന്നിട്ടുണ്ട് .മൂന്ന് കുട്ടികളെ വിറ്റുവെന്നും മറ്റൊരു കുട്ടിയെ സൗജന്യമായി നല്‍കിയെന്നുമാണ് കുറ്റസമ്മത മൊഴിയിലുള്ളത്.
മദര്‍ തെരേസ ചാരിറ്റിയുടെ നേതൃത്വത്തിലുള്ള നിര്‍മല്‍ ഹൃദയ് എന്ന സ്ഥാപനത്തില്‍ നിന്ന് കുട്ടികളെ വിറ്റുവെന്നാണ് പരാതി. കൊണ്സെലയെ കൂടാതെ അനിമ ഇന്‍ഡ്വാര്‍ എന്ന കന്യാസ്ത്രീയും കേസില്‍ പ്രതിയാണ്.
സംസ്ഥാനത്തുടനീളം മിഷന് ഒാഫ് ചാരിറ്റിക്ക് ഷെല്‍ട്ടര്‍ ഹോമുകളുണ്ട്. എങ്കിലും റാഞ്ചിയിലെ ഷെല്‍ട്ടര്‍ ഹോം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നാണ് സൂചന. നേരത്തെ കുട്ടികളെ വിറ്റ സംഭവത്തില്‍ അന്വേഷണത്തെ വിമര്‍ശിച്ച് ഝാര്‍ഖണ്ഡ് ബിഷപ്പ് രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha