എന്തേ തീരുമാനമില്ല...നോട്ട് നിരോധനം പെട്ടെന്ന് തീരുമാനിച്ചു; എന്തുകൊണ്ട് രാമക്ഷേത്ര നിര്‍മ്മാണം നീളുന്നു: ശിവസേന
ബിജെപിയുടെ രാഷ്ട്രീയക്കളി ഞങ്ങളോട് വേണ്ട. കളി പഠിപ്പിക്കും. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് ശിവസേന. നോട്ട് നിരോധിക്കാനുള്ള തീരുമാനം പെട്ടെന്ന് എടുക്കാമെങ്കില്‍ എന്തുകൊണ്ട് രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള തീരുമാനം വൈകുന്നുവെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ചോദിച്ചു. പൂനെയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉദ്ധവ്.
നോട്ട് നിരോധിക്കാനുള്ള തീരുമാനം പെട്ടെന്നുള്ളതായിരുന്നു. എന്നാല്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ഇപ്പോഴും ആരംഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് മുന്‍പ് രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നാണ് ബി.ജെ.പി പറയുന്നത്. എത് തെരഞ്ഞെടുപ്പിന് മുന്‍പ് 2019ലെ തിരഞ്ഞെടുപ്പോ 2050ലെ തിരഞ്ഞെടുപ്പോ ഉദ്ധവ് ചോദിച്ചു. കോമണ്‍ സിവില്‍ കോഡ്, ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കല്‍ എന്നിവയും ബി.ജെ.പി നടപ്പിലാക്കിയിട്ടില്ലെന്ന് ഉദ്ധവ് കുറ്റപ്പെടുത്തി.
രാമക്ഷേത്ര നിര്‍മ്മാണത്തില്‍ യാതൊരു ചര്‍ച്ചയും നടക്കുന്നില്ല. വിഷയം എല്ലാവരും മറന്ന മട്ടാണ്. ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ളപ്പോള്‍ രാമക്ഷേത്ര നിര്‍മ്മാണം നടത്താവുന്നതേയുള്ളൂ എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന് ഉദ്ധവ് താക്കറെ ചോദിച്ചു.
https://www.facebook.com/Malayalivartha