കുടുംബവഴക്കിനിടെ ഭാര്യയെ ഇരുമ്പു ദണ്ഡുപയോഗിച്ച് കൊലപ്പെടുത്തിയാളെ ജനക്കൂട്ടം തല്ലിക്കൊന്നു
ബീഹാറിലെ റോത്താസ് ജില്ലയില്‍ കുടുംബവഴക്കിനിടെ ഭാര്യയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് വധിച്ചയാളെ ജനക്കൂട്ടം തല്ലിക്കൊന്നു. മുഫാസില്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ വിശ്രാപൂര് ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗോപാല്‍ നത്ത് (48), ഭാര്യ ദുര്‍ഗാവതി ദേവി (40) എന്നിവരാണ് മരിച്ചത്. ഗ്രാമത്തില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണം നടക്കുകയാണെന്നും ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകാന്‍ കാരണമെന്താണെന്ന് അറിയില്ലെന്നും മുഫാസില്‍ പൊലീസ് വ്യക്തമാക്കി.
കുടുംബവഴക്കിനിടെ ഇരുമ്പ് ദണ്ഡ് കൊണ്ട് ഗോപാല്‍ നത്ത് തന്റെ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ഇക്കാര്യമറിഞ്ഞ് സ്ഥലത്തെത്തിയ ഗ്രാമീണര്‍ ദുര്‍ഗാവതിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുടര്‍ന്ന് സംഘടിച്ചെത്തിയ ജനക്കൂട്ടം വീട്ടില്‍ കയറി ഗോപാലിനെ തല്ലിക്കൊല്ലുകയായിരുന്നു. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ആളുകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മുഫോസില് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha