ഛത്തീസ്ഗഢിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് സൈനികര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് സൈനികര്‍ കൊല്ലപ്പെട്ടു. കന്‍കര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. കാടിനടുത്തുള്ള മഹല ക്യാമ്പിലെ സൈനികരാണ് കൊല്ലപ്പെട്ടത്. ആന്റി മാവോയിസ്റ്റ് ഓപ്പറേഷന് ശേഷം മടങ്ങുകയായിരുന്നു 114 ബറ്റാലിയനിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവരെന്ന് ഇന്‍സ്‌പെകടര്‍ ജനറല്‍ സുന്ദരരാജ് പറഞ്ഞു. ബി.എസ്.എഫ് സൈനികര്‍ പെട്രോളിങ് നടത്തുന്നതിനിടെ നക്‌സലുകള്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഇരു വിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ വെടിവെപ്പുണ്ടായി. തുടര്‍ന്ന് നക്‌സലുകള്‍ കാട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നുവെന്ന് ബി.എസ്.എഫ് വ്യക്തമാക്കി. ലോകേന്ദര്‍ സിങ്, മുക്ദായിര്‍ സിങ് എന്നീ ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍മാരാണ് കൊല്ലപ്പെട്ടത്. സന്ദീപ് ദേയ് ബി.എസ്.എഫ് കോണ്‍സ്റ്റബിളിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ വിദഗ്ധ ചികില്‍സക്കായി റായ്പൂരിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























