Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി സർക്കാർ ; നിയമത്തില്‍ വെള്ളം ചേര്‍ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് പ്രതിപക്ഷം

15 JULY 2018 07:42 PM IST
മലയാളി വാര്‍ത്ത

2005ലെ വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കും. വിവരാവകാശ ഓഫീസര്‍മാരുടെ ശമ്ബളം അടക്കമുള്ള കാര്യങ്ങളിലാണ് ഭേദഗതിയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നുണ്ടെങ്കിലും നിയമത്തില്‍ വെള്ളം ചേര്‍ക്കാനാണ് കേന്ദ്രശ്രമമെന്നാണ് പ്രതിപക്ഷ ആരോപണം. നിലവിലെ നിയമം അനുസരിച്ച്‌ കേന്ദ്രത്തിലെ മുഖ്യ വിവരാവകാശ കമ്മിഷണറുടെ ശമ്ബളം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടേതിന് തുല്യമാണ്. സംസ്ഥാനങ്ങളിലും സമാനമായ രീതിയാണ് പിന്തുടരുന്നത്.

അതേസമയം, ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷനിലും വിവരാവകാശ നിയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവരാവകാശ കമ്മിഷനിലും സമാന രീതിയിലുള്ള ശമ്ബള വ്യവസ്ഥ നടപ്പിലാക്കുന്നത് ഉചിതമല്ലെന്നാണ് കേന്ദ്ര പെഴ്സ്‌ണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയത്തിന്റെ നിലപാട്. എന്നാല്‍ വിവരാവകാശ കമ്മിഷനെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നേരിട്ടുള്ള ശമ്ബളത്തിന്‍ കീഴിലാക്കുന്നത് തിരിച്ചടിയാവുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്ഷേപം. ഇത് സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കാന്‍ വിവരാവകാശ കമ്മിഷനെ നിര്‍ബന്ധിതരാക്കും. കമ്മിഷന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെ ഇത് ബാധിക്കുകയും ചെയ്യും.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദിഷ്‌ട ബില്ലിന്റെ വിശദാംശങ്ങള്‍ തേടി വിവരാവകാശ പ്രവര്‍ത്തക അഞ്ജലി ഭരദ്വാജ് നല്‍കിയ അപേക്ഷയില്‍ വ്യക്തമായ മറുപടി നല്‍കാന്‍ കേന്ദ്ര പെഴ്സ്‌ണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയം തയ്യാറായിട്ടില്ല. ബില്‍ പണിപ്പുരയിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആകില്ലെന്നുമായിരുന്നു മറുപടി. ഇതാണ് വിവരാവകാശ പ്രവര്‍ത്തകരുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധത്തിന് കാരണമായത്. പൊതുഅഭിപ്രായം തേടാതെയും സുതാര്യത ഇല്ലാതെയുമാണ് ബില്‍ അവതരിപ്പിക്കുന്നതെന്നാണ് ഇക്കൂട്ടരുടെ ആക്ഷേപം. പാര്‍ലമെന്റിന്റെ സമ്മേളനം തുടങ്ങുമ്ബോള്‍ ഇക്കാര്യം ഉന്നയിച്ച്‌ പ്രതിഷേധിക്കാനാണ് വിവരാവകാശ പ്രവര്‍ത്തകരുടെ തീരുമാനം.

അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ഇടതുപാര്‍ട്ടികളുടെ നീക്കം. എന്നാല്‍ തെലങ്കാനയ്‌ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് തെലുങ്ക് ദേശം പാര്‍ട്ടി അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (5 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (26 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (30 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (40 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (45 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (48 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends