ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലില്‍ ണ്ട് ബി എസ് എഫ് ഭടന്മാര് കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ കാന്‍കറില്‍ മാവോയിസ്റ്റുകളും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബി എസ് എഫ് ഭടന്മാര് കൊല്ലപ്പെട്ടു.
ഛത്തീസ്ഗഡിലെ കാന്‍ കര് ജില്ലയിലാണ് സംഭവം. പര്തപൗര് പോലീസ് സ്റ്റേഷന് പരിധിയിലുള്ള മഹ്ല ബി എസ് എഫ് ക്യാമ്പിന് സമീപത്തെ കാട്ടിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനത്തിന് ശേഷം മടങ്ങുകയായിരുന്നു സൈനീകരുടെ സംഘം. ഇതിനിടയില്‍ മാവോയിസ്റ്റുകള്‍ സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
രണ്ട് സൈഡില്‍ നിന്നുമാണ് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. സൈന്യം തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ മാവോയിസ്റ്റുകള്‍ വനത്തിലേയ്ക്ക് രക്ഷപ്പെട്ടു. ലോകേന്ദര് സിംഗ്, മുക്ധിയര് സിംഗ് എന്നിവരാണ് മരിച്ച ജവാന്മാര്
https://www.facebook.com/Malayalivartha