ജമ്മു കാശ്മീരിലെ കുപ് വാര ജില്ലയില്‍ ഏറ്റുമുട്ടലില്‍ സൈന്യം ഒരു തീവ്രവാദിയെ വധിച്ചു
ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയില്‍ ഏറ്റുമുട്ടലില്‍ സൈന്യം ഒരു തീവ്രവാദിയെ വധിച്ചു. നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികളില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഭീകരരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കുപ്വാര ജില്ലയിലെ സഫ്വലി ഗലിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
മേഖലയില്‍ ഭീകരരുടെ സാന്നിധ്യം മനസ്സിലാക്കിയ സൈനികര്‍ വെടിവെക്കുകയായിരുന്നു. ഭീകരരുടെ പ്രത്യാക്രമണത്തില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ലെന്ന് സൈനിക ഉദ്യോഗസ്ഥന് അറിയിച്ചു. നുഴഞ്ഞുകയറാന്‍ ശ്രമിച്ച സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന് ഉറപ്പാക്കാന്‍ പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തുകയാണ്
https://www.facebook.com/Malayalivartha