തെരുവുനായ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി
തെരുവുനായ കേസില്‍ സിരിജഗന് കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ശുപാര്‍ശ നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെ ശിക്ഷിക്കേണ്ടി വരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്കി.
തെരുവുനായയുടെ കടിയേറ്റ് പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചായിരുന്നു ജസ്റ്റിസ് സിരിജഗന് കമ്മിഷന് റിപ്പോര്‍ട്ട്. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ 247പേരില്‍ 129പേര്‍ക്കും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. അതേസമയം, റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യം പരിഗണനയിലാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha