ഡല്‍ഹിയിലും ഉത്തർപ്രദേശിലും ഭൂചലനം

ഡല്‍ഹിയിലും ഉത്തർപ്രദേശിലും നേരിയ ഭൂചലനം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ദില്ലിയിൽ ഭൂചലനം ഉണ്ടായത്. രാജ്യ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഘുഭൂകമ്പം അനുഭവപ്പെട്ടതായും യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്യുന്നു. പടിഞ്ഞാറെ ഉത്തർപ്രദേശിലെ ഷമിൽ ജില്ലയിലും തജികിസ്താനിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ തീവ്രത 4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉത്തർപ്രദേശിൽ അനുഭവപ്പെട്ടത്.
ഇതിന് തൊട്ടുപിന്നാലെയാണ് ദില്ലിയിൽ ഭൂചലനം ഉണ്ടായത്. തജികിസ്താനിൽ രാവിലെ ഏഴ് മണിയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
https://www.facebook.com/Malayalivartha