അനിൽ അംബാനി കുറ്റക്കാരൻ ; 453 കോടി രൂപ പലിശ സഹിതം അടച്ചില്ലെങ്കിൽ ജയിൽ

സുപ്രീംകോടതി അനിൽ അംബാനിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകുന്നു . എറിക്സൻ കമ്പനിക്ക് നൽകാനുള്ള 453 കോടി രൂപ കുടിശിക സഹിതം തിരിച്ച് അടച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്ന് സുപ്രീംകോടതി അനിൽ അംബാനിക്ക് താക്കീതു നൽകി . നാല് ആഴ്ചക്കകം തുക നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്
എറിക്സൻ കമ്പനിക്ക് നൽകാനുള്ള 550 കോടി കുടിശിക നൽകാനുള്ള ഉത്തരവ് അനുസരിക്കാത്തതിനാണ് നടപടി. നാല് ആഴ്ചക്കകം തുക തിരിച്ച് നൽകിയില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്നാണ് അനിൽ അംബാനിയോട് സുപ്രീം കോടതി നൽകിയ മുന്നറിയിപ്പ്
കോടതിയുത്തരവനുസരിച്ച് നൽകേണ്ട 550 കോടി രൂപ നിശ്ചിത സമയത്തിനകം നൽകാത്തതിന് എറിക്സൺ ഇന്ത്യയാണ് അംബാനിക്കെതിരെ ഹർജി നൽകിയത്. ആകെ 118 കോടി രൂപ വരുന്ന 2 ഡിമാൻഡ് ഡ്രാഫ്റ്റുകൾ അംബാനിയുടെ അഭിഭാഷകരായ കപിൽ സിബലും മുകുൽ റോഹത്ഗിയും ഹാജരാക്കുകയും ബാക്കി പിന്നാലെ നൽകാമെന്നും പറഞ്ഞിരുന്നു . എന്നാൽ ഡ്രാഫ്റ്റ് സ്വീകരിക്കില്ലെന്ന് എറിക്സണു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ പറഞ്ഞു. 453 കോടി രൂപ പലിശസഹിതം കിട്ടണമെന്നാണ് അദ്ദേഹം കോടതിയിൽ വാദിച്ചത്
റിലയൻസ് ജിയോക്ക് ആസ്തികൾ വിറ്റ വകയിൽ 3000 കോടി രൂപ കിട്ടിയ ആർകോം 2018 ഡിസംബർ 15 നകം തുക അടയ്ക്കണമെന്ന ഉത്തരവ് പാലിക്കാതെ കോടതിയലക്ഷ്യമാണ് കാട്ടിയിരിക്കുന്നതെന്ന് ദവെ ചൂണ്ടിക്കാട്ടിയിരുന്നു. കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും പണമടയ്ക്കുംവരെ അംബാനിയെയും മറ്റും തടവിലിടണമെന്നും ഇവർ രാജ്യം വിട്ടുപോകാതിരിക്കാൻ നടപടിയെടുക്കണമെന്നുമാണ് എറിക്സൺ വാദിച്ചു. ഇതിന്മേലാണ് കോടതി ഇപ്പോൾ അനിൽ അംബാനിക്കു താക്കീത് നൽകിയിരിക്കുന്നത് . എറിക്സൻ കമ്പനിക്ക് നൽകാനുള്ള 453 കോടി രൂപ കുടിശിക സഹിതം നാല് ആഴ്ചക്കകം നൽകണമെന്നാണ് കോടതി ഉത്തരവ് .
കഴിഞ്ഞ ഒക്ടോബർ 23 നാണ് എറിക്സൺ അംബാനിക്കെതിരെ അനുകൂല വിധി സമ്പാദിച്ചത്. ഫോണ്‍ ഉപകരണങ്ങള്‍ നിര്‍മ്മിച്ച വകയില്‍ എറിക്‌സന്‍ കമ്പനിക്ക് നല്‍കാനുള്ള 453 കോടി രൂപ പലിശ സഹിതം 550 കോടി രൂപയായി ഡിസംബര്‍ 15 നകം തിരിച്ച് നല്‍കണമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വൈകിയാൽ 12% പലിശ കൂടി നൽകേണ്ടിവരുമെന്നും താക്കീത് ചെയ്തിരുന്നു. ഈ കോടതിവിധി നടപ്പായില്ലെന്ന് ആരോപിച്ചാണ് എറികസന്‍ കമ്പനി സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്.
അതിനു മുൻപ് കേസ് വന്നപ്പോഴും സെപ്റ്റംബർ അവസാനം നൽകാമെന്ന് കോടതിയിൽ ആർകോം ഉറപ്പു നൽകിയിരുന്നു. ഈ കാലാവധികളൊക്കെ കഴിഞ്ഞ സാഹചര്യത്തിൽ ഇനിയും പണമടച്ചില്ലെങ്കിൽ ജയിൽ ശിക്ഷ ഉറപ്പാക്കും
യഥാർഥത്തിൽ 1500 കോടിയാണ് കിട്ടേണ്ടതെങ്കിലും കടത്തിൽ മുങ്ങിയ കമ്പനിയെന്ന നിലയിൽ 550 കോടിക്കു എറിക്സൺ സമ്മതിക്കുകയായിരുന്നു. നാല്പത്തിയാറായിരം കോടിരൂപയുടെ കടമാണ് നിലവിൽ അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷന് ഉള്ളത്.നിരക്കുകൾ ഗണ്യമായി കുറച്ചതുവഴി ഇന്ത്യയിലെ ടെലികോംരംഗത്ത് വിപ്ലവം ഉണ്ടാക്കിയ കമ്പനിയാണ് അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻ. പക്ഷെ, സഹോദരനായ മുകേഷ് അംബാനിയുടെ ജിയോയുടെ വരവോടെ റിലയൻസ് കമ്മ്യൂണിക്കേഷൻ തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു
തുക തിരിച്ചടയ്ക്കാന്‍ കഴിയില്ലെന്ന് കാണിച്ച് അനില്‍ അംബാനി നല്‍കിയ മാപ്പ് അപേക്ഷ കോടതി തള്ളി. സ്ഥാപനം നഷ്ടത്തിലാണെന്നും വില്‍പന നടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും അതുകൊണ്ട് തുക തിരിച്ചടയ്ക്കാന്‍ സാവകാശം വേണമെന്ന അനില്‍ അംബാനിയുടെ അഭ്യര്‍ത്ഥനയും കോടതി മുഖവിലയ്‌ക്കെടുത്തില്ല. റഫാല്‍ ഇടപാടിലടക്കം അനില്‍ അംബാനിയുടെ സ്ഥാപനത്തിന് വന്‍ തുക ലഭിച്ചിട്ടുണ്ടെന്നായിരുന്നു എറിക്‌സന്‍ കമ്പനിയുടെ വാദം. ഇത് കൂടി കണക്കിലെടുത്താണ് നാല് ആഴ്ചക്കകം തുക തിരിച്ചടയ്ക്കണമെന്ന അന്ത്യശാസനം സുപ്രീം കോടതി അനില്‍ അംബാനിക്ക് നല്‍കിയത്.
https://www.facebook.com/Malayalivartha