ഭീകരാക്രണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് നിഷേധിച്ച് രംഗത്തെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പിന്തുണയുമായി ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി

പുല്‍വാമ ഭീകരാക്രണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് നിഷേധിച്ച് രംഗത്തെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പിന്തുണയുമായി പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ഇമ്രാന്‍ ഖാനെ പിന്തുണച്ച് അഫ്രീദി ട്വിറ്ററില്‍ ഇമ്രാന്‍ ഖാന്റെ വീഡിയോ പോസ്റ്റ് ചെയ്തു.
കാര്യങ്ങളെല്ലാം കൃത്യവും വ്യക്തവുമാണെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചെിരിക്കുന്നത്. നേരത്തെ പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞ് ഇമ്രാന്‍ ഖാന്‍ വീഡിയോ പുറത്തിറക്കിയിരുന്നു. തെളിവുകളില്ലാതെയാണ് ഇന്ത്യ പാക്കിസ്താനെ കുറ്റപ്പെടുത്തുന്നതെന്നും ഇമ്രാന്‍ ഖാന്‍ ഈ വീഡിയോയില്‍ പറഞ്ഞിരുന്നു. ഇത്തരം ഭീകരാക്രമണങ്ങള്‍ കൊണ്ട് പാക്കിസ്ഥാന് എന്താണ് നേട്ടമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണഗതിയിലായിക്കൊണ്ടിരിക്കെ ഇത്തരമൊരു ആക്രമണത്തിന് പാക്കിസ്ഥാന്‍ തയാറാവുമോ എന്നും ഇമ്രാന്‍ ചോദിച്ചിരുന്നു. പാക്കിസ്ഥാനെ ആക്രമിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.
അതേസമയം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പാക്ക് ആസ്ഥാനമായ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടന ഏറ്റെടുത്തിരുന്നു. പുല്‍വാമ ഭീകരാക്രമണം നടത്താന്‍ മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ നിന്നാണ് എന്നത് അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha