ഓഡി കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

ഓഡി കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു മരണം. കാറിലുണ്ടായ യാത്രക്കാരാണ് മരിച്ചത്. ഇവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഡല്‍ഹി രോഹിണിയില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. ഡല്‍ഹി സ്വദേശികളായ സുമിത്(29), ഭാര്യ രുചി(27),സുമിതിന്റെ മാതാവ് റീത(65) എന്നിവരാണ് മരിച്ചത്. ഇവര്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു വെന്ന് രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. അതേസമയം ഇവരുടെ കൂടെയുണ്ടായിരുന്ന സുമിതിന്റെ മകനെ (4) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമിതവേഗതയിലെത്തിയ കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് ഓഡി കാറിന് മുകളിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ബന്ധുവിന്റെ വിവാഹനിശ്ചയചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു സുമിതും കുടുംബവുമെന്നാണ് പ്രാഥമിക വിവരം. ഇവരുടെ കാര്‍ ഓഡി കാര്‍ പൂര്‍ണമായും ലോറിക്കടിയില്‍ പെട്ടു.
https://www.facebook.com/Malayalivartha