സൗദിയെ കയ്യിലെടുത്ത് ഇന്ത്യൻ നയതന്ത്രം ,ഇന്ത്യക്ക് നന്ദി അറിയിച്ച് സൗദി..ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് എല്ലാ സഹകരണവും ഉറപ്പ് നൽകി

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കും സൗദിക്കും ഒരേ അഭിപ്രായമാണെന്ന് സംയുക്ത പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും വ്യക്തമാക്കി. ഭീകരവാദം പൊതുവായ വിഷയമാണെന്നും ഇതിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുമായി സഹകരിക്കുമെന്നും സൽമാൻ രാജകുമാരൻ അറിയിച്ചു. സൗദിയുടെ ഇന്റലിജൻസ് വിവരങ്ങൾ ഇന്ത്യയുമായി പങ്കുവെയ്ക്കുമെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. എന്നാൽ പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ചും പാക്കിസ്ഥാനെക്കുറിച്ചും യാതൊന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പരാമർശിച്ചില്ല .
ഇന്ത്യയുമായുള്ള ദൃഢബന്ധത്തിലെ പുതിയ അധ്യായമായിരിക്കും സന്ദര്‍ശനമെന്ന് തുറന്നു പറഞ്ഞു സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദിയെ കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യക്കാരുടെ പങ്ക് നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടങ്ങളിൽ മുഖ്യ പങ്കുവഹിക്കുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയോട് താൻ നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഭീകരവാദത്തിനെതിരായ പോരാട്ടങ്ങളിൽ ഇന്ത്യക്കും സൗദിക്കും ഒരേ അഭിപ്രായമ തന്നെ ആണ് ഉള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു . സംയുക്ത പ്രസ്താവനയിൽ ആണ് രണ്ടുപേരും ഇക്കാര്യങ്ങൾ വിശദീകരിച്ചത് . മേഖലയിലെ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നാവിക, സൈബർ സുരക്ഷയിലും തീവ്രവാദത്തിനെതിരായ പോരാട്ടങ്ങളിലും സൗദിയുടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ അഞ്ച് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. അടിസ്ഥാനസൗകര്യ വികസനം, പ്രക്ഷേപണരംഗങ്ങളിലെ സഹകരണം, ഉഭയകക്ഷി നിക്ഷേപം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങളിലാണ് ഇരു രാജ്യങ്ങളും ഒപ്പു വെച്ചത്.
ഇന്നലെ രാത്രിയിൽ ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് ഇന്ത്യ നൽകിയത്. മോഡി നേരിട്ട് വിമാനത്താവളത്തിലെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത് . പാക് സന്ദര്‍ശനത്തില്‍ ഏഴു പദ്ധതികളിലായി 2000 കോടി ഡോളറിന്റെ നിക്ഷേപത്തിനുള്ള ധാരണാപത്രത്തിൽ സൗദി ഒപ്പുവച്ചിരുന്നു. പാക്കിസ്ഥാന് ഇത്തരത്തിൽ വന്‍ സാമ്പത്തിക സഹായം നല്‍കിയ സൗദി കിരീടാവകാശിയെ പ്രധാനമന്ത്രി നേരിട്ട് പോയി സ്വീകരിക്കുന്നത് വീരമൃത്യു വരിച്ച ജവാന്മാരെ അപമാനിക്കലാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സന്ദർശിച്ചു മടങ്ങിയ സൗദി കിരീടാവകാശി, റിയാദിൽനിന്നു നേരിട്ടാണ് ഇന്ത്യയിലെത്തിയത്. ഒറ്റ പര്യടനത്തിൽ പാക്കിസ്ഥാൻ, മലേഷ്യ, ഇന്തൊനീഷ്യ, ഇന്ത്യ, ചൈന എന്നീ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാനാണു മുഹമ്മദ് ബിൻ സൽമാൻ തീരുമാനിച്ചിരുന്നത്. പിന്നീടു മലേഷ്യ, ഇന്തൊനീഷ്യ രാജ്യങ്ങളിലെ പര്യടനം റദ്ദാക്കി. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ, ഇന്ത്യ സന്ദർശനങ്ങളെ കൂട്ടിക്കെട്ടാൻ സൗദി കിരീടാവകാശി തയാറായില്ല. പാക്കിസ്ഥാനിൽനിന്നു സൗദിയിലേക്കു മടങ്ങിയ അദ്ദേഹം ഇന്ത്യയിലേക്കു മാത്രമായി യാത്ര തിരിക്കുകയായിരുന്നു.
രാവിലെ രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ശേഷം പത്ത് മുപ്പതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളുമായി മുഹമ്മദ് ബിൻ സൽമാൻ കൂടിക്കാഴ്ച്ച നടത്തി . പതിനൊന്ന് മുപ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ച ഹൈദരാബാദ് ഹൌസിൽ വെച്ച് നടന്നു . ഹൈദരാബാദ് ഹൌസില്‍ ഉച്ച ഭക്ഷണവും ഒരുക്കിയിരുന്നു. 7.30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിക്കും . അത്താഴവിരുന്നിനു ശേഷം രാത്രി 11.50ന് ചൈനയിലേക്കു പോകും..
മുഹമ്മദ് ബിൻ സൽമാൻ കൂടിക്കാഴ്ച്ചയിലൂടെ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ അഭിപ്രായപ്പെടുന്നു. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രമുഖ രാഷ്ട്രങ്ങളായ അമേരിക്ക, ഇസ്രായേൽ, ബ്രിട്ടൻ, ഫ്രാൻസ് എന്നിവർ നേരത്തെ തന്നെ ഇന്ത്യക്കനുകൂലമായി രംഗത്ത് വന്നിരുന്നു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ സൗദിയെയും ഇറാനെയും സമാന നിലപാടുകളിൽ എത്തിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്
https://www.facebook.com/Malayalivartha