പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ദാരുണാന്ത്യം

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. മഹാരാഷ്ട്രയിലെനാസിക്കില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെയുള്ള ധൗര്‍ ജില്ലയിലെ ദിന്ദോരി താലൂക്കിലാണ് സംഭവം.
ചൊവ്വാഴ്ച്ച രാത്രി ഭക്ഷണത്തിന് ശേഷം കുടുംബാംഗങ്ങള്‍ ഉറങ്ങാന്‍ കിടന്നതിന് ശേഷമാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊട്ടിത്തെറിയില്‍ വീടിന്റെ മേല്‍ പാകിയിരുന്ന തകരഷീറ്റിന് തീ പിടിച്ചതാണ് വന്‍ദുരന്തത്തിന് ഇടയാക്കിയത്. സിലിണ്ടര്‍ ചോര്‍ന്ന് ഗ്യാസ് പുറത്തേക്ക് വരികയായിരുന്നു. അതേസമയം വൈദ്യുതി കണക്ഷനില്ലാത്ത വീട്ടില്‍ മുറിയില്‍ കത്തിച്ചുവച്ചിരുന്ന മണ്ണെണ്ണവിളക്കാണ് ഗ്യാസ് പടര്‍ന്ന് കത്താനിടയാക്കിയത്.
മുളീധര്‍ ചൗധരി, ഭാര്യ കവിത, മകന്‍ തുഷാര്‍ അനന്തരവന്‍ നയന്‍ ചൗധരി എന്നിവരാണ് തീപിടിത്തത്തില്‍ വെന്ത് മരിച്ചത്. ആക്‌സ്മികമരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് ദിന്ദോരി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha