ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ കെമിക്കല്‍ ഗോഡൗണിലുണ്ടായ തീപിടത്തത്തില്‍ 45 പേര്‍ വെന്തു മരിച്ചു, നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായി സൂചന

ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ കെമിക്കല്‍ ഗോഡൗണിലുണ്ടായ തീപിടത്തത്തില്‍ 45 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രി 10.40നായിരുന്നു സംഭവം. ധാക്കയിലെ ചൗക്ക്ബസാറിലുള്ള കെട്ടിട്ട സമുച്ചയങ്ങള്‍ക്കാണ്് തീപിടിച്ചത്.
ഗ്യാസ് സിലിണ്ടറില്‍നിന്നും കെമിക്കല്‍ ഗോഡൗണിലേക്ക് തീ പടര്‍ന്നതായാണ് പ്രാഥമിക വിവരം. അഗ്‌നിശമനസേന തീയണയ്ക്കാന്‍ ശ്രമിച്ചുവരികയാണ്. കെട്ടിടത്തിനുള്ളില്‍നിന്നും ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഗോഡൗണു സമീപത്തുള്ള കെട്ടിടങ്ങളിലേക്കും തീപടന്നു. രണ്ട് കാറുകളും പത്ത് ബൈക്കുകളും കത്തിനശിച്ചു
https://www.facebook.com/Malayalivartha