പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംസ്ഥാനത്തുനിന്നുള്ള രണ്ട് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. ഇവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹൗറ ജില്ലയിലെ ചക്കാഷി രാജ്ബംഗ്ഷിപര സ്വദേശി ബാബു സാന്ത്ര, നാദിയ ജില്ലയിലെ തെഹാത്ത സ്വദേശി സുദീപ് ബിശ്വാസ് എന്നിവരാണ് പുല്‍വാമയില്‍ കൊല്ലപ്പെട്ടത്.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വസന്ത് കുമാറിന്റെ കുടുംബത്തിന് കേരള സര്‍ക്കാര്‍ 25 ലക്ഷം രൂപയാണ് സഹായം നല്‍കുന്നത്. ഭാര്യയുടെ ജോലി സ്ഥിരപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























