കേന്ദ്ര സർക്കാരിന്റെ ഗുരുതര അനാസ്ഥ ; വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാൻ അർഹതയില്ലെന്ന പേര് പറഞ്ഞു കുടിയിറങ്ങുന്നത് 10 ലക്ഷം ആദിവാസികൾ ; കേരളത്തില്‍ പുറത്താകുക 894 കുടുംബങ്ങള്‍

കേരളമുൾപ്പെടെയുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി പത്തു ലക്ഷത്തിലധികം ആദിവാസികളെ വനത്തില്‍ നിന്നൊഴിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. സംസ്ഥാനത്ത് നിന്ന് മാത്രം 94 ആദിവാസി കുടുംബങ്ങളെയാണ് ഈ വിധി പ്രതികൂലമായി ബാധിക്കുന്നത്.
മൊത്തം 16 സംസ്ഥാനങ്ങളിൽ നിന്ന് വനത്തില്‍ വീടുവച്ചു താമസിക്കുന്നവരെ ജൂലൈ 27നകം ഒഴിപ്പിക്കാനാണ് ഉത്തരവ്. വനാവകാശ നിയമത്തിന്റെ കാലാവധി ചോദ്യം ചെയ്ത് ഒരു വൈല്‍ഡ് ലൈഫ് സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ജഡ്ജിമാരായ അരുൺ മിശ്ര, നവീൻ സിൻഹ, ഇന്ദിര ബാനർജി എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്തവരെയാണ് ഒഴിപ്പിക്കുന്നത്.
കേസില്‍ ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി വാദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. കേസിന്റെ വാദം നടന്ന ഈ മാസം പതിമൂന്നിന് നിയമത്തെ ചോദ്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരെ നിയോഗിച്ചില്ല. ഇതുകൂടി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്.
നിയമപ്രകാരമുള്ള പരിരക്ഷയ്ക്ക് കേരളത്തിൽ 39,999 അപേക്ഷകളാണ് ആദിവാസികളിൽനിന്നു ലഭിച്ചതെന്നും ഇതിൽ 894 എണ്ണം തള്ളിക്കളഞ്ഞെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. വനത്തില്‍ അവകാശമുന്നയിച്ച് സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച ശേഷം അത് തള്ളപ്പെട്ടവരാണ് 10 ലക്ഷം ആദിവാസി കുടുംബങ്ങള്‍.
രാജ്യത്ത് കണക്കുപ്രകാരം 11,27,446 പേരെയാണ് ഒഴിപ്പിക്കേണ്ടത്. തള്ളിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ എന്തുകൊണ്ട് ഒഴിപ്പിക്കൽ നടപടിയുണ്ടായില്ലെന്ന് ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കണം.
ഇവരെ ജൂലായ് 27 -നകം ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന ചീഫ്‌സെക്രട്ടറിമാരോട് നിര്‍ദേശിച്ചിരിക്കുന്നത്.ഇതിനകം ഒഴിപ്പിക്കല്‍ പൂര്‍ത്തിയായില്ലെങ്കില്‍ കര്‍ശനനടപടിയെടുക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.
പരമ്പരാഗതമായി വനഭൂമിയില്‍ താമസിക്കുന്ന ആദിവാസികളുടെയും ഇതര വനവാസികളുടെയും അവകാശസംരക്ഷണം ലക്ഷ്യമിട്ട് 2006ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് വനാവകാശ നിയമം പാസാക്കിയത്.
ഈ നിയമത്തെ അന്ന് പ്രതിപക്ഷമായിരുന്ന ബിജെപി എതിര്‍ത്തിരുന്നു.ഇതിനെ കോടതിയില്‍ പ്രതിരോധിക്കാന്‍ നിലവിലെ മോദി സര്‍ക്കാര്‍ തയാറായില്ല. കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ആദിവാസികള്‍ വനത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നത് ബിജെപി നോക്കി നില്‍ക്കുയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha