ഇനിമുതൽ യുദ്ധമുഖത്തേക്ക് ദ്ദേശീയ യുദ്ധവിമാനം തേജസ്സും; അന്തിമ ഓപ്പറേഷന്‍ ക്ലിയറന്‍സ് ലഭിച്ചു

ഇന്ത്യൻ വ്യോമസേനയിൽ തദ്ദേശീയ ലഘുയുദ്ധവിമാനമായ തേജസ്സിനെ സജ്ജമാക്കുന്നതിനായുള്ള അംഗീകാരം മിലിട്ടറി ഏവിയേഷൻ റെഗുലേറ്ററിൽ നിന്ന് ലഭിച്ചു.എയ്റോ, ഇന്ത്യ ചടങ്ങില്‍ സെന്റര്‍ ചീഫ് എക്‌സിക്യുട്ടിവ് പി. ജയപാല്‍ വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ ബി.എസ്. ധനോവിന് സര്‍ട്ടിഫിക്കറ്റ് കൈമാറി. ലഘുയുദ്ധവിമാനമായ തേജസ്സിന്റെ ചരിത്രത്തിലെ നാഴികക്കല്ലെന്നാണ് ഇതിനെ വ്യോമസേന മേധാവി വിശേഷിപ്പിച്ചത്.
മിലിറ്ററി എയര്‍വര്‍ത്തിനസ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സെന്ററാണ് വിമാനം പരിശോധിച്ച് സേനയില്‍ ഉള്‍പ്പെടുത്തുന്നതിന് അന്തിമ ഓപ്പറേഷന്‍ ക്ലിയറന്‍സ് നൽകിയത്. ഇതോടെ ഇനി മുതൽ വ്യോമസേനയുടെ യുദ്ധവിമാന ശ്രേണിയില്‍ തേജസ്സും ഉള്‍പ്പെടും.
ഇതിനുപുറമേ , തേജസ്സിന്റെ വ്യോമസേന പതിപ്പും നിര്‍മിക്കുന്നുണ്ട്. 1980-ലാണ് തേജസ്സിന്റെ നിര്‍മാണത്തിനുള്ള നടപടി ആരംഭിക്കുന്നത്. പ്രതികൂല സാഹചര്യത്തിലും തേജസ്സിന് 900 മുതല്‍ 1000 കിലോമീറ്റര്‍ വരെ വേഗത്തില്‍ പറന്ന് ആയുധങ്ങള്‍ വര്‍ഷിക്കാന്‍ കഴിയും. ആദ്യഘട്ടത്തില്‍ ആയുധസജ്ജമായ 83 - തേജസ്സ് വിമാനമാണ് വ്യോമസേന എച്ച്.എ.എല്ലിനോട് ആവശ്യപ്പെട്ടത്. ഇതിനുള്ള അനുമതി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ നല്‍കി.
ആകാശത്തുനിന്ന് ആകാശത്തിലേക്കും കരയിലേക്കും മിസൈല്‍ തൊടുത്തുവിടാനുള്ള കരുത്തുണ്ട്. മൂന്നരപ്പതിറ്റാണ്ടുനീണ്ട പരീക്ഷണഘട്ടങ്ങള്‍ കടന്നാണ് തദ്ദേശീയമായി വികസിപ്പിച്ച തേജസ്സ് സേനയുടെ ഭാഗമാകുന്നത്. ഇനി തേജസ്സിനെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡ്രണും രൂപവത്കരിക്കും.
ഈ വര്‍ഷം അവസാനത്തോടെ ആയുധസജ്ജമായ വിമാനം വ്യോമസേനയ്ക്ക് കൈമാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധതരം ആയുധങ്ങള്‍ പ്രയോഗിക്കുന്നതിലും ആകാശത്തുനിന്ന് ഇന്ധനം നിറയ്ക്കുന്നതിലും തേജസ്സ് വിജയിച്ചിരുന്നു.റഷ്യയുടെ മിഗ് -21ന് പകരക്കാരനായാണ് തേജസ്സ് വ്യോമസേനയിലെത്തുന്നത്.
തേജസ്സ് മാര്‍ക്ക് ഒന്ന് വിമാനം 2016-ല്‍ വ്യോമസേന ഏറ്റെടുത്തിരുന്നു. എന്നാല്‍, യുദ്ധമുഖത്ത് ഉള്‍പ്പെടുത്തുന്നതിനുള്ള അനുമതി ലഭിച്ചിരുന്നില്ല. ശക്തിയേറിയ ലഘുയുദ്ധവിമാനത്തിന്റെ ആവശ്യകത കണക്കിലെടുത്ത് മാര്‍ക്ക് രണ്ട് ശ്രേണിയില്‍പ്പെട്ട വിമാനം വേണമെന്ന് വ്യോമസേന നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡിനോട് ആവശ്യപ്പെട്ടിരുന്നു.
324 തേജസ്സ് വിമാനങ്ങളാണ് വ്യോമസേന ആവശ്യപ്പെടുന്നത്. ഒറ്റ എഞ്ചിനുള്ള സൂപ്പര്‍ സോണിക് വിമാനമായ തേജസ്സിനെ രൂപകല്പനചെയ്തത് ബെംഗളൂരുവിലെ എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സിയാണ്.
https://www.facebook.com/Malayalivartha