ഐതിഹാസിക സമരത്തിന് വിജയം; കര്‍ഷക പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി മഹാരാഷ്ട്ര സര്‍ക്കാര്‍;ആവശ്യങ്ങള്‍ അംഗീകരിച്ചു; ലോങ് മാര്‍ച്ച് പിന്‍വലിച്ച് കിസാന്‍ സഭ

കിസാൻ സഭയുടെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച രണ്ടാംഘട്ട ലോങ്ങ് മാർച്ച് പിൻവലിച്ചു.കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനെ സമ്മർദ്ധത്തിലാക്കികൊണ്ടാണ് മാർച്ച് പിൻവലിച്ചത്.കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മഹാരാഷ്ട്ര സർക്കാർ ഉറപ്പ് നൽകി.
ആവശ്യങ്ങൾ നടപ്പാക്കാൻ മൂന്നു മാസത്തെ സമയം നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.മഹാരാഷ്ട്ര കൃഷി വകുപ്പ് മന്ത്രി ഗിരീഷ് മഹാജന്‍ കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി .
മഹാരാഷ്ട്ര സർക്കാരിന്റെയും കേന്ദ്രസർക്കാരിനെയും വാഗ്ദാന ലംഘനത്തിനെതിരെയാണ് കർഷകർ രണ്ടാമത് ലോങ് മാർച്ച് സംഘടിപ്പിച്ചത്. വിവിധ ഇടങ്ങളിൽ കർഷകരെ തടഞ്ഞതിനാൽ ഒരു ദിവസം വൈകിയാണ് മാർച്ച് തുടങ്ങിയത്. നാസിക്കിൽ നിന്ന് മുംബൈ വരെ 7 ദിവസം കൊണ്ട് മാർച്ച് ചെയ്ത് എത്താനായിരുന്നു കർഷകരുടെ പദ്ധതി. ഇതിനിടെ നിരവധി തവണ അനുനയ ശ്രമങ്ങളുമായി മഹാരാഷ്ട്ര സർക്കാർ രംഗത്തെത്തിയെങ്കിലും, ആവശ്യങ്ങൾ അംഗീകരിച്ചതായി എഴുതി നൽകണമെന്ന് ഓൾ ഇന്ത്യ കിസാൻ സഭ പ്രതിനിധികൾ നിലപാടെടുത്തു . ഇതാണ് സർക്കാരിന് പ്രതിസന്ധിയായത്.
തുടർന്ന് ചർച്ചകൾ അവസാനിപ്പിച്ചെങ്കിലും മാർച്ച് ആരംഭിച്ച് 13 കിലോമീറ്റർ പിന്നിട്ടപ്പോൾ മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജൻ വീണ്ടും ചർച്ചക്ക് എത്തുകയായിരുന്നു. ആറ് മണിക്കൂറോളം കർഷക പ്രതിനിധികളും മന്ത്രിയും തമ്മിൽ ചർച്ചനടത്തി. ഈ സമയം വിൽഹോളിയിലെ മൈതാനത്തായിരുന്നു കർഷകർ തമ്പടിച്ചിരുന്നത് . ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായത്.
കാര്‍ഷിക കടം എഴുതി തളളല്‍, ഉത്പന്നങ്ങള്‍ക്ക് ന്യായവില, പെന്‍ഷന്‍, കൃഷിക്കാവശ്യമായ വെളളം ലഭ്യമാക്കല്‍, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കൃഷി ഭൂമി വന്‍ തോതില്‍ ഏറ്റെടുക്കേണ്ടി വരുന്ന മുംബൈ അഹമ്മദാബാദ് ബുളളറ്റ് ട്രെയിന്‍ പദ്ധതി ഉപേക്ഷിക്കണം എന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വെച്ചിരുന്നു. 23 ജില്ലകളില്‍നിന്നുള്ള കര്‍ഷകരായിരിക്കും പങ്കെടുക്കും എന്നാണ് അറിയിച്ചിരുന്നത്.
ഇന്നലെ ആരംഭിച്ച റാലി ഈ മാസം 27ന് മുംബൈയില്‍ എത്തുന്ന രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. റാലിയില്‍ 50000 കര്‍ഷകരാണ് പങ്കെടുക്കാനിരിക്കുന്നത്. ഡല്‍ഹിയില്‍ 208 കര്‍ഷകസംഘടന സംയുക്തമായി നടത്തിയ മാര്‍ച്ചിന്റെ വിജയത്തിന് പിന്നാലെയാണ് നാസിക് മുംബൈ കര്‍ഷക മാര്‍ച്ച് പ്രഖ്യാപനം.
https://www.facebook.com/Malayalivartha























