പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ജമ്മു കാശ്മീരിലെ അര്‍ധസൈനികര്‍ക്കു സൗജന്യവിമാനയാത്ര അനുവദിച്ച് കേന്ദ്രആഭ്യന്തരമന്ത്രാലയം

പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ജമ്മു കാശ്മീരിലെ അര്‍ധസൈനികര്‍ക്കു യാത്രയില്‍ സുരക്ഷയൊരുക്കാന്‍ നിര്‍ണായക തീരുമാനങ്ങള്‍. ജോലിക്കു ചേരുമ്പോഴും അവധിക്കു തിരിക്കുമ്പോഴും അര്‍ധസൈനികവിഭാഗങ്ങള്‍ക്ക് സൗജന്യവിമാനയാത്ര അനുവദിച്ച് കേന്ദ്രആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി.
ഡല്‍ഹി ശ്രീനഗര്‍, ശ്രീനഗര്‍ ഡല്‍ഹി, ജമ്മുശ്രീനഗര്‍, ശ്രീനഗര്‍ ജമ്മു യാത്രകളിലാണ് അര്‍ധസൈനിക വിഭാഗങ്ങളിലെ എല്ലാവര്‍ക്കും വാണിജ്യവിമാനങ്ങളില്‍ യാത്ര അനുവദിച്ചിരിക്കുന്നത്. ഇതുവരെ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കുമാണു സൗജന്യയാത്ര അനുവദിച്ചിരുന്നത്. കരമാര്‍ഗം ദീര്‍ഘദൂരം യാത്ര ചെയ്യുന്നതിലെ അപായ സാധ്യത പരിഗണിച്ചാണിത്.
സംസ്ഥാനത്ത് 65,000 ത്തോളം സിആര്‍പിഎഫ് ജവാന്മാരെയാണു വിന്യസിച്ചിരിക്കുന്നത്. ഇതിനുപുറമേ ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ്, സശസ്ത്ര സീമാ ബല്‍, എന്‍എസ്ജി എന്നിവയുമുണ്ട്.
ഭീകരാക്രമണം പതിവുള്ള ദേശീയപാതയിലൂടെ സിആര്‍ പി എഫ് ജവാന്മാരെ വാഹനത്തില്‍ കൊണ്ടുപോയതിനെ പലരും വിമര്‍ശിച്ചിരുന്നു. ഭടന്മാരെ എന്തുകൊണ്ടു വിമാനമാര്‍ഗം കൊണ്ടുപോയില്ലെന്ന ചോദ്യവും ഉയര്‍ന്നു.
https://www.facebook.com/Malayalivartha























