പെണ്‍ സുഹൃത്തുക്കളെ ശല്യം ചെയ്തപ്പോൾ സഹിക്കാനായില്ല... ചോദ്യം ചെയ്തതോടെ കളി മാറി; മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വിഷദ്രാവകം കുടിപ്പിച്ചു; അതുകൊണ്ടും തീർന്നില്ല സംഘം ചേർന്ന് യുവാവിനെ തല്ലി കൊന്നു

പെണ്‍ സുഹൃത്തുക്കളെ ശല്യം ചെയ്തപ്പോൾ സഹിക്കാനായില്ല. ചോദ്യം ചെയ്തതോടെ കളി മാറി. പെണ്‍ സുഹൃത്തുക്കളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു. അരുപ് ബിശ്വാസ് എന്ന 28 കാരനാണ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. അതേസമയം അരുപിന മര്‍ദ്ദിച്ചവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട അഞ്ചുപേരെ പ്രതിചേര്‍ത്ത് കേസെടുത്തുവെന്നാണ് സൂചന. പ്രതികള്‍ കൊല്ലപ്പെട്ട അരുപിന്റെ ബന്ധുക്കള്‍ക്ക് 40000 രൂപ കൊടുത്ത് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും പോലീസ് കണ്ടെത്തി. യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം അരുപിനെക്കൊണ്ട് വിഷദ്രാവകം കുടിപ്പിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.
https://www.facebook.com/Malayalivartha























