നരേന്ദ്ര മോദി "പ്രൈംടൈം മിനിസ്റ്റര്‍'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി സര്‍ക്കാര്‍ ഫോട്ടോഷൂട്ട് സര്‍ക്കാര്‍ ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സിനിമ ചിത്രീകരണത്തിന്റെ തിരക്കിലാണ്. പുല്‍വാമ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു മൂന്നു മണിക്കൂര്‍ പിന്നിട്ടപ്പോഴും "പ്രൈംടൈം മിനിസ്റ്റര്‍' സിനിമ ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു.
ഇന്ത്യക്കാരുടെ ഹൃദയത്തിലും സൈനികരുടെ വീടുകളിലും ദുഃഖം നിറഞ്ഞു നില്ക്കുന്പോള് മോദി തടാകതീരത്ത് ഫോട്ടോഷൂട്ടിനായി ചിരിച്ചു നില്‍ക്കുകയായിരുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha























