Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈനികനെ പാക് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാക്കിസ്ഥാൻ ...അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം സൃഷ്ടിക്കവെ, ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഓര്‍മിപ്പിച്ചതിന് പിന്നാലെ ഇന്ത്യയ്ക്ക് പാകിസ്താന്‍ സൈന്യത്തിന്റെ ഭീഷണി

17 AUGUST 2019 05:50 PM IST
മലയാളി വാര്‍ത്ത

നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈനികനെ പാക് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാക്കിസ്ഥാൻ ...അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം സൃഷ്ടിക്കവെ, ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഓര്‍മിപ്പിച്ചതിന് പിന്നാലെ ഇന്ത്യയ്ക്ക് പാകിസ്താന്‍ സൈന്യത്തിന്റെ ഭീഷണി.

കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും കടുത്ത വാഗ്വാദം തുടരവെയാണ് പാക് സൈന്യത്തിന്റെ പരുക്കന്‍ പ്രതികരണം. കശ്മീര്‍ ആണവായുധം പ്രയോഗിക്കാന്‍ സാധ്യതയുള്ള വിഷയമാണെന്ന് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു.

ഇന്ത്യയുടെ ആക്രമണം നേരിടാന്‍ പാകിസ്താന്‍ സൈന്യം തയ്യാറാണെന്നും അദ്ദേഹം പറയുന്നു.
നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈനികനെ പാക് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഈ ഭീഷണി. ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്നതാണ് ഇന്ത്യയുടെ നയം. എന്നാല്‍ ഭാവിയില്‍ ഈ നയം തുടര്‍ന്നേക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞത് പാകിസ്താനുള്ള ശക്തമായ താക്കീതായിരുന്നു. കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോര് രൂക്ഷമാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്

ഇതിനിടെ ജമ്മു കശ്മീരിലെ രാജൗരിലെ നൗഷേര സെക്ടറില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിനും വെടിനിര്‍ത്തല്‍ ലംഘനത്തിനും ഇന്ത്യന്‍ സൈന്യം നടത്തിയ ശക്തമായ പ്രത്യാക്രമണത്തിൽ പാകിസ്ഥാന്‍ പോസ്റ്റ്
തകർന്നു ...

ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന്‍ പോസ്റ്റ് പൂര്‍ണ്ണമായും തകര്‍ന്നതായി കരസേന വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് രജൗരിയിലെ നൗഷേര സെക്ടറില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും ഒരു ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണം.

രാജ്യ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ എപ്പോഴും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു . ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പേരില്‍ പാകിസ്ഥാന്‍ അസ്വസ്ഥരാണ്. ഇവര്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സുരക്ഷിതമാണ്. രാജ്യ സുരക്ഷ സംബന്ധിച്ച് അതീവ ശ്രദ്ധയാണ് ഇന്ത്യയ്ക്കുള്ളത്. പാക് ഭീകരരുടെ ചെറിയ ആക്രമണത്തിന് പോലും ചുട്ട മറുപടിയായിരിക്കും രാജ്യം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു
അതേസമയം കശ്മീരിന്റെ മോചനത്തിന് വേണ്ടി പോരാട്ടത്തിന് ഇറങ്ങാന്‍ അദ്ദേഹം പാകിസ്താന്‍ ജനതോട് ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ വിഷയം അന്താരാഷ്ട്ര സമിതികളില്‍ ഉന്നയിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിട്ടുണ്ട്.

വിദേശകാര്യ ഓഫീസിന് കീഴില്‍ കശ്മീര്‍ സെല്‍ രൂപീകരിക്കാനാണ് പാകിസ്താന്റെ തീരുമാനം. ഇക്കാര്യം പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി വിശദമാക്കി. പ്രധാന രാജ്യങ്ങളിലെ പാക് എംബസികളിലും കശ്മീര്‍ ഓഫീസ് തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി പ്രഖ്യാപിക്കുകയും ചെയ്യുന്നതിന് മുന്നോടിയായി ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ എടുത്തുമാറ്റി.. എങ്കിലും കനത്ത ജാഗ്രത തുടരുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (1 hour ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (3 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (4 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (5 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (6 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (7 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (7 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (8 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (8 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (8 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (8 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (8 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (9 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends