Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ചന്ദ്രോപരിതലത്തില്‍ നിന്നും 2650 കീലോമീറ്റര്‍ ദൂരെനിന്നുമാണ് ചന്ദ്രയാന്‍ രണ്ട് ഈ ചിത്രം പകര്‍ത്തിയത്. ചിത്രത്തില്‍ അപ്പോളോ ഗര്‍ത്തവും, മെര്‍ ഓറിയന്റലും കാണാം.ചന്ദ്രയാൻ പകർത്തിയ ചന്ദ്രൻ കറുത്ത ഒരു ഗ്രഹമായാണ് കാണപ്പെടുന്നത് .മാത്രമല്ല ചന്ദ്രന്റെ ഉപരിതലത്തിൽ ചെറിയകുഴികളും കാണുന്നുണ്ട്

23 AUGUST 2019 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാന്‍ രണ്ട് ചന്ദ്രനോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പേടകം പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടിരിക്കുന്നു. ചന്ദ്രോപരിതലത്തില്‍ നിന്നും 2650 കീലോമീറ്റര്‍ ദൂരെനിന്നുമാണ് ചന്ദ്രയാന്‍ രണ്ട് ഈ ചിത്രം പകര്‍ത്തിയത്.

ചിത്രത്തില്‍ അപ്പോളോ ഗര്‍ത്തവും, മെര്‍ ഓറിയന്റലും കാണാം.ചന്ദ്രയാൻ പകർത്തിയ ചന്ദ്രൻ കറുത്ത ഒരു ഗ്രഹമായാണ് കാണപ്പെടുന്നത് .മാത്രമല്ല ചന്ദ്രന്റെ ഉപരിതലത്തിൽ ചെറിയകുഴികളും കാണുന്നുണ്ട്.. 2650 കീലോമീറ്റര്‍ ദൂരെനിന്നും പകർത്തിയ ചിത്രത്തിലെ കുഴികൾ അഗാധ ഗർത്തങ്ങളാണോ എന്നൊന്നും ഇപ്പോൾ പറയാൻ സാധ്യമല്ല..അതിനു ചന്ദ്രയാൻ അടുത്ത ഫോട്ടോ അയക്കുന്നതുവരെ കാത്തിരിക്കേണ്ടിയിരിക്കുന്നു.. ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 18078 കിലോമീറ്റർ കൂടിയ ദൂരവുമായ ഭ്രമണപഥത്തിലാണ് ഇപ്പോൾ ചന്ദ്രയാൻ ഉള്ളത്

ഓഗസ്റ്റ് 20 രാവിലെയാണ് ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ പരിധിയിലേക്ക് പ്രവേശിച്ചത്. ഓഗസ്റ്റ് 21 ന് ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരപഥം ചന്ദ്രനോട് അടുപ്പിച്ചിരുന്നു. ഓഗസ്റ്റ് 28, 30 സെപ്റ്റംബര്‍ ഒന്ന് തീയ്യതികളില്‍ വീണ്ടും ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥം ക്രമീകരിച്ച് ചന്ദ്രോപരിതലത്തോട് അടുപ്പിക്കും

ചന്ദ്രനിലിറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ സെപ്റ്റംബര്‍ നാലിനാണ് ആരംഭിക്കുക. അന്തിമ ഭ്രമണപഥമായ ചന്ദ്രന്റെ 100 കിലോമീറ്റര്‍ പരിധിയില്‍ പേടകം എത്തിക്കഴിഞ്ഞാല്‍ ഓര്‍ബിറ്ററില്‍ നിന്നും വിക്രം ലാന്റര്‍ വേര്‍പെടും. ഇതോടെ ചന്ദ്രനിലിറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും. സെപ്റ്റംബര്‍ ഏഴിന് രാത്രി 1.40 ന് ചന്ദ്രനിലിറക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്.

മൂന്ന് ഘടകങ്ങളടങ്ങിയതാണ് ചന്ദ്രയാൻ രണ്ട് ദൗത്യം. ചന്ദ്രന്റെ പ്രതലത്തിൽ സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കുന്ന പ്രഗ്യാൻ എന്ന് പേരുള്ള റോവർ, ഇതിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള വിക്രം എന്ന ലാൻഡർ, ചന്ദ്രന്റെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ എന്നിവയാണ് അവ. ചന്ദ്രോപരിതലത്തിന്റെ ഘടന, ചന്ദ്രനിലെ മൂലകങ്ങളുടെ സാന്നിധ്യം, ചന്ദ്രനിലെ ജല സാന്നിധ്യം എന്നിവയെക്കുറിച്ച് കൂടുതൽ പഠനം നടത്തുകയാണ് ചാന്ദ്രയാൻ രണ്ടിന്റെ പ്രവർത്ത ദൗത്യങ്ങൾ.

14 പേ ലോഡുകളില്‍ എട്ട് എണ്ണം ഭ്രമണം ചെയ്യുന്നതും മൂന്നെണ്ണം ചന്ദ്രനില്‍ ഇറങ്ങുന്നതുമാണ്. മറ്റു രണ്ടെണ്ണം ചന്ദ്രനില്‍ ഇറങ്ങിയ ശേഷം സഞ്ചരിക്കുന്നവയാണ്. 3.8 ടണ്‍ ഭാരമുള്ള ബഹിരാകാശ വാഹനത്തിന് മൂന്നു ഭാഗങ്ങളാണ് ഉള്ളത്. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം, ചന്ദ്രനില്‍ ഇറങ്ങുന്നത്,ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്നത് എന്നിവയാണിത്

വലിയ നേട്ടങ്ങളാണ് ചന്ദ്രയാൻ രണ്ടിലൂടെ ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുക എന്നത് ചെറിയ കാര്യമല്ല. ഇതിന് മുമ്പ് റഷ്യക്കും അമേരിക്കക്കും ചൈനക്കും മാത്രം സാധിച്ചിട്ടുള്ള കാര്യമാണിത്. പ്രഗ്യാൻ റോവറിനെ സുരക്ഷിതമായ ചന്ദ്രനിൽ ഇറക്കാൻ കഴിഞ്ഞാൽ തന്നെ അത് വലിയ വിജയമാണ്.

ഇതു വരെ ഒരു ചന്ദ്ര ദൗത്യവും കടന്നു ചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കാണ് ചന്ദ്രയാൻ രണ്ട് ഇറങ്ങാൻ പോകുന്നത് എന്ന പ്രത്യേകതയും എടുത്തു പറയേണ്ടതാണ് . ദക്ഷിണ ധ്രുവത്തിൽ കൂടുതൽ വെള്ളത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നതിനാലാണ് ഇവിടേക്ക് തന്നെ പേടകത്തെ അയച്ചത്. ഇതോടെ ലോക ചരിത്രത്തില്‍ ആദ്യമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യം എന്ന നേട്ടമാണ് ഇന്ത്യ കരസ്ഥമാക്കാന്‍ പോകുന്നത്.. ചന്ദ്രോപരിതലത്തിൽ ലാൻഡറിനെയും റോവറിനെയും സുരക്ഷിതമായി ഇറക്കുകയെന്നത് ഐഎസ്ആർഒ ഇതു വരെ ചെയ്തിട്ടുള്ളതിൽ വച്ച് എറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണ്.

ശാസ്ത്രത്തിനും ഗവേഷണത്തിനുമപ്പുറമുള്ള ഒരു ദൗത്യം കൂടി ചന്ദ്രയാൻ രണ്ടിനുണ്ട്. അശോക ചക്രത്തിന്റെയും ഐഎസ്ആറോയുടെയും ചിഹ്നം ചന്ദ്രയാൻ രണ്ട് ചന്ദ്രനിൽ എത്തിക്കുക എന്ന അതിമഹത്തായ ദൗത്യവുമായാണ് ചന്ദ്രയാന്റെ യാത്ര . പ്രഗ്യാൻ റോവറിന്റെ ചക്രങ്ങളിൽ അശോക ചക്രവും ഐഎസ്ആർഒയുടെ മുദ്രയും ആലേഖനം ചെയ്തിട്ടുണ്ട് ..ചന്ദ്രോപരിതലത്തിലൂടെ റോവർ മുന്നോട്ട് നീങ്ങുമ്പോൾ അശോക ചക്രവും ഇസ്രോയുടെ മുദ്രയും ആ മണ്ണിൽ പതിക്കും.. ഐ എസ ആർ ഓ ക്കൊപ്പം ഇന്ത്യൻ ജനത മുഴുവനും ആ അഭിമാന നിമിഷത്തിനു കാത്തിരിക്കുകയാണ്..

ചന്ദ്രയാൻ രണ്ടിനെ സംബന്ധിച്ച് കേരളീയർക്ക് അഭിമാനിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട് ഓര്‍ബിറ്ററും ലാന്‍ഡറും റോവറും അടങ്ങുന്ന ചന്ദ്രയാന്‍ പേടകത്തിന്റെ നിര്‍മാണത്തിനു നേതൃത്വം നല്‍കിയത് മലയാളിയായ പി കുഞ്ഞികൃഷ്ണനാണ്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (4 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends